ആദിവാസി കോളനികളില്‍ വെള്ളവുമില്ല റോഡുമില്ല

Posted on: August 11, 2014 10:39 am | Last updated: August 11, 2014 at 10:39 am

water-scarcity-kochi-300x260കൊല്ലങ്കോട്:എലവഞ്ചേരി, മുതലമട, നെല്ലിയാമ്പതി വനമേഖയിലും മലയോര പ്രദേശത്തുമുള്ള കുടുംബങ്ങളാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ ദുരിതത്തില്‍ വീടുകളുടെ ശോച്യാവസ്ഥയും റോഡുകള്‍ ഇല്ലാത്തതും കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യവുമാണ് ഈ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത്. കൂലിപണിമാത്രം ചെയ്തുവരുന്ന ആദിവാസി വിഭാഗത്തിലെ മലസര്‍, മലയാര്‍, എറവാളന്‍ വിഭാഗങ്ങളാണ് മലയോര പ്രദേശമായ എലവഞ്ചേരിയിലും മുതലമടയിലുമുള്ളത്. എലവഞ്ചേരി കൊളുമ്പ് പോക്കാന്‍ മടയില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് ഇവരുടെ വീടുകളില്‍ എത്തണമെങ്കില്‍ ഏറെ കഷ്ടമാണ്. രണ്ടു വര്‍ഷം മുമ്പ് എലവഞ്ചേരി 12 ാം വാര്‍ഡില്‍ പോക്കാന്‍മട ഭാഗത്തേക്കായി ബ്ലോക്ക് പഞ്ചായത്ത് വക 7 ലക്ഷം രൂപ റോഡിനായി വകയിരുത്തിയെങ്കിലും ഇതുവരെയായി ഒരു പണിയും തുടങ്ങിയിട്ടില്ല. അസുഖംവന്നാല്‍ മുളയില്‍ തൂങ്ങിയോ ചാക്കോ കോര്‍ത്ത് കെട്ടി ഇതില്‍ കിടത്തി അരകിലോമീറ്റര്‍ നടന്നാണ് റോഡിലേക്കെത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഇതുപ്രകാരം എത്തിച്ച അസുഖ ബാധിതനായ മണി ജില്ലാ ആശുപത്രിയില്‍ ഇപ്പോഴും ചികില്‍സയിലാണ്. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരോ ആശാപ്രവര്‍ത്തകര്‍, ആദിവാസി പ്രമോട്ടര്‍മാര്‍ ഇങ്ങോട്ടു തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും പോക്കാന്‍മട കോളനി നിവാസികള്‍ പറയുന്നു. വാതിലുകളും ജനലുകളും ഇല്ലാത്ത വീടുകളും നിലം മണ്ണില്‍ തന്നെ ആയതുകൊണ്ട് മഴപെയ്തതോടെ ഈര്‍പ്പം കലര്‍ന്ന് കിടന്നുറങ്ങാന്‍ പറ്റാത്ത സ്ഥിതിയുമാണ്.
എലവഞ്ചേരി പഞ്ചായത്തില്‍ അനര്‍ഹരായ കൂടുതല്‍ പേര്‍ക്കും ബി പി എല്‍ റേഷന്‍ റേഷന്‍ കാര്‍ഡ് കൈപ്പറ്റിയിരിക്കുമ്പോഴും ഒരു നിവര്‍ത്തിയും വഴിയില്ലാത്ത ആദിവാസികള്‍ക്ക് എ പി എല്‍ കാര്‍ഡാണ് നല്‍കിയിരിക്കുന്നത്. നിരവധി വിദ്യാര്‍ഥികളും പഠനത്തിനായി ഏറെ ദൂരം യാത്ര ചെയേണ്ടിവരുമ്പോഴും വീട്ടിലെത്താനുള്ള പ്രയാസമാണ് വിദ്യാര്‍ഥികളുടെ വലിയ വേവാലാതി്. ആലത്തൂര്‍ എ എസ പി ക്ക് അധിക ചുമതല നല്‍കി സ്‌പെഷല്‍ ഓഫീസറായി ആദിവാസികളുടെ അടിസ്ഥാന സൗകര്യ വികസനവും വര്‍ദ്ധിപ്പിക്കേണ്ടത് എങ്ങിനെ എന്നുള്ള റിപ്പോര്‍ട്ട് സര്‍ക്കാറിലേക്കും വിവിധ വകുപ്പ ്ഉദ്യോഗസ്ഥരേയും അറിയിക്കണമെന്നുണ്ടെങ്കിലും റിപ്പോര്‍ട്ടുകളെല്ലാം കോളനികള്‍ സന്ദര്‍ശിച്ച് ഇവരുടെ പ്രശ്‌നങ്ങള്‍ നേരില്‍ കണ്ടിട്ടുവേണമെന്ന് ആദിവാസി സംഘടനകള്‍ ആവശ്യപ്പെടുന്നു.