Connect with us

Wayanad

വന്യജീവിശല്യം: വനം വകുപ്പ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയില്‍ രൂക്ഷമാവുന്ന വന്യജീവി ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വനം വകുപ്പിന്റെ അഞ്ച് കേന്ദ്രങ്ങളിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും നടത്തുമെന്ന് ജനതാദള്‍ (എസ്) ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വന്യജീവി രൂക്ഷമായിട്ടും ഇടപെടാതെ സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകളുടെ ബന്ധപ്പെട്ട വകുപ്പുകള്‍ തികഞ്ഞ നിസംഗതയിലാണ്. വന്യജീവികളുടെ ആക്രമങ്ങള്‍ക്ക് ഇരിയാകുന്നത് ഭൂരിഭാഗവും ആദിവാസികളും, കര്‍ഷകരും, തൊഴിലാളികളും ആയതിനാല്‍ അധികാരികള്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ല. വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ആശ്വാസ ധനസഹായം പത്തുലക്ഷമായി ഉയര്‍ത്തുക, ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, വന്യജീവി ശല്യത്തില്‍ കൃഷി നശിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, കാടും, നാടും വേര്‍ത്തിരിച്ച് ശക്തമായ മതില്‍ നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം ആരംഭിക്കുന്നത്.
പ്രക്ഷോഭ പരിപാടികളുടെ ഒന്നാംഘട്ടമായി ഓഗസ്റ്റ് 13ന് രാവിലെ 10 മണിക്ക് സുല്‍ത്താന്‍ ബത്തേരി വനംവന്യജീവി വകുപ്പ് ഓഫീസ്, ബേഗൂര്‍, മേപ്പാടി, തോല്‍പ്പെട്ടി റെയ്ഞ്ച് ഓഫീസുകള്‍ എന്നിവിടങ്ങിലേക്കും, 14ന് പുല്‍പ്പള്ളി റെയ്ഞ്ച് ഓഫീസിലേക്കും മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരിയില്‍ സംസ്ഥാനവൈസ്പ്രസിഡന്റ് പി.എം ജോയി നിര്‍വ്വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് പി.എം മുഹമ്മദ്കുട്ടി, എം.കെ കുര്യന്‍, കെ.കെ വാസു, ലത്തീഫ് മാടായി എന്നിവര്‍ പങ്കെടുത്തു.

 

Latest