Connect with us

Malappuram

ആദൃശേരിയില്‍ തോടരിക് തകര്‍ന്നു: കാല്‍ നടയാത്രക്കാര്‍ ദുരിതത്തില്‍

Published

|

Last Updated

കല്‍പകഞ്ചേരി: ആദൃശേരി കാര്യത്തറയില്‍ തോടരിക് ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് കാല്‍നട യാത്രക്കാര്‍ പ്രയാസത്തില്‍. കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്നാണ് തോടരിക് കഴിഞ്ഞ ദിവസം തകര്‍ന്ന് വീണത്. ഇത് മൂലം വിദ്യാര്‍ഥികളടക്കമുള്ള കാല്‍നട യാത്രക്കാര്‍ക്കാണ് ഏറെ ബുദ്ധിമുട്ട്. ഒരു മീറ്ററോളം അകലത്തിലുള്ള സ്ഥലത്ത് തോടരിക് തകര്‍ന്നതിനാല്‍ ഇതിലൂടെ ഒഴുകിവരുന്ന വെള്ളം ശക്തമായി സമീപത്തെ വയലിലേക്ക് എത്തിച്ചേരുകയാണ്.
തോടരിക് തകര്‍ന്ന ഭാഗത്ത് നാട്ടുകാര്‍ താത്കാലികമായി സ്ഥാപിച്ച കമുങ്ങിന്‍ കഷ്ണങ്ങള്‍ക്ക് മുകളിലൂടെയാണ് കാല്‍നടയാത്രക്കാര്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്. സമീപത്തെ മദ്‌റസ, എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ എത്തിച്ചേരുന്നതും ഇതു വഴിയായതിനാല്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്നു. തോടില്‍ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായ സമയമായതിനാല്‍ കമുകിന്‍ പാലത്തിലൂടെയുള്ള വിദ്യാര്‍ഥികളുടെ സാഹസിക യാത്ര രക്ഷിതാക്കളുടെ ഉള്ളില്‍ ഭീതിയുടെ കനലെരിയിക്കുന്നു. തോടരിക് നന്നാക്കാന്‍ അടിയന്തിര നടപടി വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Latest