Connect with us

Eranakulam

അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കണം: ഷീലാ ദീക്ഷിത്‌

Published

|

Last Updated

കൊച്ചി: കുട്ടികള്‍ നാളത്തെ പൗരന്മാരാണെന്നും അവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്ന് ഗവര്‍ണര്‍ ഷീലാദീക്ഷിത്. സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്‌മെന്റി (സി ഇ എഫ് ഇ ഇ) ന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ നടത്തുന്ന ബാലപീഡനത്തിനെതിരെയുളള “ബ്രേക്ക് ദ സൈലന്‍സ” പ്രചാരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. സമൂഹത്തില്‍ ഉണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിന് പൊലീസിനെ മാത്രം ആശ്രയിക്കരുത്. അതിന് പൊതു സമൂഹം മുന്നോട്ട് വരണം. സമൂഹം പ്രതികരിച്ചാല്‍ മാത്രമാണ് ഈ വിപത്തുകള്‍ ഇല്ലാതാക്കാന്‍ കഴിയുകയുളളുവെന്നും അവര്‍ പറഞ്ഞു. ഇതിനുദാഹരണമാണ് ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കേസ്. രാജ്യത്തിന്റെ ഓരോ ഭാഗത്തും ഇത്തരത്തിലുളള പ്രതികരണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന പീഡനങ്ങളെ ചെറുക്കാന്‍ സാധിക്കും.
മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന കുട്ടികള്‍ക്കെതിരെയുള്ള ചൂഷണ വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ദിനതോറും ഇത്തരം വാര്‍ത്തകളും പ്രശ്‌നങ്ങളും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ കുരുന്നുകളും നാളെയുടെ വാഗ്ദാനങ്ങളാണ്. അതിക്രമങ്ങളോട് പ്രതികരിക്കാന്‍ വീടുകളില്‍ നിന്നു തന്നെ കുട്ടികളെ പ്രാപ്താരക്കണം. സി ഇ എഫ് ഇ ഇ മുന്‍കൈ എടുത്ത് നടത്തുന്ന ജാഗ്രത കമ്മിറ്റികള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണം. അതു വഴി കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കഴിയും. ജാഗ്രത വോളന്റീയര്‍മാരുടെ പ്രവര്‍ത്തനം രാജ്യമൊട്ടാകെ വ്യാപിപ്പിക്കണം. ജാഗ്രത കമ്മിറ്റികള്‍ക്കൊപ്പം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍്പ് ലൈന്‍ നമ്പറും വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തേവര സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സി ഇ എഫ് ഇ ഇ ചെയര്‍മാന്‍ പി എ മേരി അനിത അധ്യക്ഷത വഹിച്ചു. എസ് എച്ച് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. പൗലോസ് കിടങ്ങന്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബിഹേവിയറല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. കെ എസ് ഡേവിഡ്, ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ ഡി ഐ ജി എസ് ശ്രീജിത്ത്, മെഡിക്കല്‍ സെന്റര്‍ പീഡിയാട്രീഷന്‍ ഡോ. അനസ്, സി ഇ എഫ ്ഇ ഇ സീനിയര്‍ കൗണ്‍സിലര്‍ ഡോ. എന്‍ ആര്‍ മേനോന്‍ സംസാരിച്ചു. എ ഐ കെ ഐ സ്‌കൂള്‍ മാര്‍ഷ്യല്‍ ആര്‍ട്‌സിലെ വിദ്യാര്‍ത്ഥികള്‍ അതിക്രമങ്ങളെ പ്രതിരോധിക്കേണ്ട ചില രീതികളെ സദസ്സിന് മുന്നില്‍ അവതരിപ്പിച്ചു.
കുട്ടികള്‍ക്ക് നേരെ നടക്കുന്ന

Latest