Connect with us

Kerala

എസ്‌ഐ നിയമനം: പിഎസ്‌സിയുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

Published

|

Last Updated

കൊച്ചി: എസ്‌ഐ നിയമനത്തിനായി പിഎസ്‌സി തയ്യാറാക്കിയ ഏകീകൃത റാങ്ക് ലിസ്റ്റ് റദ്ദാക്കിക്കൊണ്ടുള്ള കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ പിഎസ്‌സി സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
48 മാര്‍ക്ക് കട്ട് ഓഫ് നിശ്ചയിച്ചാണ് പിഎസ് സി റാങ്ക് ലിസ്റ്റ് നിശ്ചയിച്ചത്. സംവരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി പിന്നീട് ഈ കട്ട് ഓഫ് മാര്‍ക്കില്‍ കുറവ് വരുത്തി. എന്നാല്‍ കട്ട് ഓഫ് മാര്‍ക്കിന് മുകളിലുള്ളവരെ ഉള്‍പ്പെടുത്തി മെയിന്‍ പട്ടികയും അതില്‍ കുറവ് മാര്‍ക്കുള്ള അര്‍ഹരായവരെ ഉള്‍പ്പെടുത്തി സപ്ലിമെന്ററി പട്ടികയും തയ്യാറാക്കേണ്ടതിന് പകരം പിഎസ് സി എല്ലാവരേയും ഉള്‍പ്പെടുത്തി ഒറ്റപ്പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഇതോടെ സംവരണ ആനുകൂല്യമുള്ള,കട്ട് ഓഫ് മാര്‍ക്കില്‍ താഴെ ലഭിച്ച 267പേര്‍ അനധികൃതമായി മുഖ്യ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. ഇതോടെ സംവരണ മാനദണ്ഡങ്ങളെല്ലാം ചേര്‍ത്ത് തയ്യാറാക്കിയ ഏകീകൃത റാങ്ക് പട്ടികയില്‍ ഉയര്‍ന്ന മാര്‍ക്ക് കിട്ടിയവര്‍ പിന്നോക്കംപോവുകയും മാര്‍ക്ക് കുറഞ്ഞവര്‍ പട്ടികയില്‍ മുകളിലെത്തുകയും ചെയ്തു. ഇതിനെതിരെയാണ് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചത്.

 

Latest