Connect with us

Kerala

കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പന്‍ റഹീം പിടിയില്‍

Published

|

Last Updated

crimeഗുരുവായൂര്‍: അന്തര്‍ സംസ്ഥാന വാഹനമോഷ്ടാവ് വീരപ്പന്‍ റഹീം(50)ഗുരുവായൂരില്‍ അറസ്റ്റിലായത്. രണ്ട് കൂട്ടാളികളും ഇയാളോടൊപ്പം പിടിയിലായിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമായി ആയിരത്തോളം വാഹനമോഷണക്കേസ്സുകളില്‍ പ്രതിയാണ് വീരപ്പന്‍ റഹീം. കേരളത്തില്‍ വിവിധ പോലീസ്‌സ്‌റ്റേഷനുകളിലായി 300ഓളം കേസുകളുണ്ട്. നിരവധി കേസ്സുകളില്‍ വാറണ്ട് പ്രതിയായ ഇയാളെ കിട്ടാന്‍ െ്രെകംബ്രാഞ്ച് മുമ്പ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു.

ചെറുപ്പം മുതല്‍ മോഷണത്തില്‍ ഏര്‍പ്പെട്ട റഹീം പിന്നീട് മോഷണ വാഹനങ്ങള്‍ വാങ്ങി വില്‍ക്കുന്നതിലേക്ക് എത്തി. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും ഇയാള്‍ക്കെതിരേ കേസുണ്ട്.

---- facebook comment plugin here -----

Latest