Connect with us

Palakkad

മാര്‍ക്കറ്റ് കോംപ്ലക്‌സ് മുറികള്‍ വീണ്ടും ലേലം ചെയ്യല്‍: യോഗം തീരുമാനമാകാതെ പിരിഞ്ഞു

Published

|

Last Updated

ഒറ്റപ്പാലം: കെട്ടിടങ്ങളുടെ നികുതികള്‍ പരിഷ്‌ക്കരിക്കുവാനും മാര്‍ക്കറ്റ് കോംപ്ലക്‌സ് കെട്ടിടത്തിലെ മുറികള്‍ വീണ്ടും ലേലം ചെയ്യുവാന്‍ വേണ്ടി വിളിച്ച് കൂട്ടിയ നഗരയോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു.
കെട്ടിടങ്ങളുടെ നികുതി വര്‍ധവ് ഏത് തരത്തിലാവണമെന്ന് അജണ്ടയില്‍ വ്യക്തമാക്കാത്തതാണ് പിരിയാന്‍ കാരണമാക്കിയത്. ഡെപ്പോസിറ്റ് സംഖ്യയിലും വാടകയിനത്തിലും കുറവ് വരുമ്പോള്‍ ബൈലോ ഭേദഗതി ചെയ്യണം. മാത്രമല്ല നഗരസഭയുടെ ലീഗല്‍ അഡ്വക്കേറ്റിന്റെ രേഖാമൂലമുള്ള ഉപദേശം തേടുകയും വേണം.
നേരത്തെ ലേലത്തില്‍ പോയ 11 കടമുറികള്‍ ലേലം കൊണ്ട് വന്നവര്‍ക്ക് ബൈലോവില്‍ വരുത്തുന്ന ഭേദഗതി ബാധകമാണോ എന്ന് വ്യക്തമാക്കണമെന്ന് ജലീലും ജോസ് തോമസും ആവശ്യപ്പെട്ടു. ഇതിന് തുടര്‍ന്ന് ഇക്കാര്യങ്ങള്‍ വിശദമായ ചര്‍ച്ച ചെയ്യുവാന്‍ തിങ്കളാഴ്ച യോഗം ചേരാനും തീരുമാനിച്ച് യോഗം പിരിച്ച് വിടുകയായിരുന്നു. ചെയര്‍പേഴ്‌സണ്‍ പി സുബൈദ അധ്യക്ഷത വഹിച്ചു.

 

Latest