ആലുവയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് മൂന്ന് മരണം

Posted on: August 6, 2014 10:24 pm | Last updated: August 7, 2014 at 1:11 am
SHARE

aluva

ആലുവ: പൈപ്പ്‌ലൈന്‍ റോഡില്‍ കുന്നത്തേരി ജംഗ്ഷന് സമീപം മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു. തരക്പീടികയില്‍ ഷാജഹാന്‍(48), ഭാര്യ സെയ്്ഫുന്നിസ(34) മകള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആഇശ(14) എന്നിവരാണ് മരിച്ചത്. ഷാജഹാന്റെ മൂന്ന് നില വീടാണ് തകര്‍ന്നത്. മൂന്ന് പേരും തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ആലുവ അഗ്‌നിശമന സേന സ്ഥലത്തെത്തി പത്തോടെ ആഇശയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പിന്നീട് ഷജാഹാനെയും സൈഫുന്നീസയെയും പുത്തെടുത്തെങ്കിലും ഇരുവരും മരിച്ചിരുന്നു.
ബുധനാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. കനത്തമഴ തോരാതെ നിന്നതോടെ കെട്ടിടത്തിനുചുറ്റും വെള്ളം കെട്ടിയിരുന്നു. ഇതോടെ തറയിലെ മണ്ണിളകിയതാണ് കെട്ടിടം ഇടിയാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന് 16 വര്‍ഷത്തെ പഴക്കമുണ്ട്.
മകന്‍ സാബിര്‍(16) പുറത്തുനില്‍ക്കുമ്പോഴാണ് കെട്ടിടം താഴേക്ക് ഇരിക്കുന്നത് കണ്ടത്. ഉടന്‍ ഒച്ചവെച്ച് പുറത്തിറങ്ങിയെങ്കിലും അകത്തുനിന്നും ഇറങ്ങാനായില്ല. അവര്‍ കുടുങ്ങി. താഴെ വെല്‍ഡിംഗ് വര്‍ക്ഷോപ്പ് ഉണ്ടായിരുന്നു. ഇതിലെ തൊഴിലാളികള്‍ മുകളില്‍ താമസിച്ചിരുന്നു. ഇവര്‍ ശബ്ദം കേട്ട് താഴേക്ക് ചാടിയിറങ്ങി രക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here