Connect with us

Gulf

ഡാറ്റാ റോമിംഗ് വിപുലീകരിച്ചു

Published

|

Last Updated

അബുദാബി: ഇത്തിസലാത്ത് ഡാറ്റാ റോമിങ് സംവിധാനം വിപുലീകരിച്ചു. ജി സി സി രാജ്യങ്ങളടക്കം പുതുതായി 36 രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് 110ഓളം നെറ്റ്‌വര്‍ക്ക് സംവിധാനം വിപുലീകരിച്ചത്. ഇതുപ്രകാരം 106 രാജ്യങ്ങളിലായി 248ഓളം ഓപ്പറേറ്റര്‍മാരുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷന്‍ ശൃംഖലയായി ഇത്തിസലാത്ത് മാറി.
ഉപഭോക്താക്കളുടെ താത്പര്യവും സൗകര്യങ്ങളും കണക്കിലെടുത്ത് വ്യത്യസ്ത സമയപരിധിയില്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്ന ഡാറ്റ റോമിങ് പുതിയ ഓഫറുകളോടുകൂടിയുള്ള പാക്കേജ് നിലവില്‍ വന്നുകഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് യാത്രകളില്‍ അനുയോജ്യമായി ഉപയോഗിക്കാന്‍ സാധിക്കും വിധം ഇതിന്റെ പ്രവര്‍ത്തനം സജ്ജമാക്കിയിരിക്കുന്നു. ഇതുപ്രകാരം ഒരു ദിവസം 25 എം ബി വരെ ഉപയോഗിക്കാന്‍ 25 ദിര്‍ഹവും 100 എം ബി വരെ 35 ദിര്‍ഹവും ആഴ്ചയില്‍ ഒരു ജി ബി ഉപയോഗിക്കാന്‍ 200 ദിര്‍ഹവും യാത്രക്കാര്‍ക്കായി മാസത്തില്‍ 1,000 ഇന്‍കമിങ് മിനിട്ടുകളടക്കം ഒരു ജി.ബി. ഡാറ്റ ലഭിക്കാന്‍ 500 ദിര്‍ഹവും മതിയാകും.
ട്രാവലിങ് പാക്കേജ് കാലാവധി ഒരു മാസമാണ്. പ്രസ്തുത പാക്കേജ് പുനഃസ്ഥാപിച്ചു കിട്ടാനും പുതുതായി അനുവദിച്ചുകിട്ടുവാനും *177# എന്ന നമ്പറില്‍ ഡയല്‍ ചെയ്താല്‍ മതി. യു എ ഇയിലുള്ളവര്‍ക്കും രാജ്യത്തിന് പുറത്തു നിന്നുള്ളവര്‍ക്കും ഇതേ നമ്പര്‍ ഡയല്‍ ചെയ്തും അപേക്ഷിക്കാം.

Latest