Connect with us

Kerala

പ്രൊഫ. ജി ഗോപകുമാര്‍ കേന്ദ്ര സര്‍വകലാശാല വി സി

Published

|

Last Updated

കാസര്‍ക്കോട്: കാസര്‍ക്കോട് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലറായി പ്രൊഫ ജി ഗോപകുമാറിനെ രാഷ്ട്രപതി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവച്ചു.

കേരള സര്‍വകലാശാല പൊളിറ്റിക്‌സ് വിഭാഗം മുന്‍മേധാവിയായ പ്രൊഫ ഗോപകുമാര്‍ സാമൂഹികശാസ്ത്ര വിഭാഗം ഡീന്‍, യു ജി സി എമിരിറ്റസ് പ്രൊഫസര്‍, ഐ സി എസ് എസ് ആര്‍ സീനിയര്‍ ഫെലോ, ഫുള്‍െ്രെബറ്റ് വിസിറ്റിംഗ് പ്രൊഫസര്‍, ഇന്‍ഡോകനേഡിയന്‍ ഫെലോ, ഇന്‍ഡോഫ്രഞ്ച് കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് ഫെലോ എന്നിങ്ങനെ വിവിധ നിലകളില്‍ രാജ്യത്തിനകത്തും പുറത്തും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പന്ത്രണ്ട് ഗ്രന്ഥങ്ങള്‍ രചിച്ച പ്രൊഫ. ഗോപകുമാറിന്റേതായി 145 പ്രബന്ധങ്ങളുമുണ്ട്.

ഫുള്‍െ്രെബറ്റ് ഫെലോഷിപ്പോടെ അമേരിക്കയിലെ മോര്‍ഗന്‍ സര്‍വകലാശാലയില്‍ അടുത്തമാസം പ്രൊഫസറായി ചുമതലയേല്‍ക്കാനിരിക്കെയാണ് പുതിയ നിയമനം. വടക്കന്‍പറവൂര്‍ ആലക്കാട് കൊല്ലംപറമ്പില്‍ പരേതനായ ടി പി ഗോപാലപിള്ളയുടെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ: എസ് ജയശ്രീ. മക്കള്‍: ഗോവിന്ദ് (“ഐഡിയ” മാനേജര്‍), ഗായത്രി (ഇന്‍ഫോസിസ്, അമേരിക്ക).

Latest