Connect with us

Gulf

879 ലൈസന്‍സുകള്‍ സസ്‌പെന്റ് ചെയ്തു

Published

|

Last Updated

ദുബൈ: 879 ഡ്രൈവിംഗ് ലൈസന്‍സുകള്‍ സസ്‌പെന്റ് ചെയ്തതായി ദുബൈ പോലീസ് വെളിപ്പെടുത്തി. മദ്യപിച്ച് വാഹനം ഓടിക്കുക, ഗുരുതരമായ അപകടങ്ങള്‍ക്ക് ഇടയാക്കുക തുടങ്ങിയ കാരണങ്ങളാലാണ് 2014ന്റെ ആദ്യ ആറു മാസങ്ങള്‍ക്കിടയില്‍ ലൈസന്‍സുകള്‍ സസ്‌പെന്റ് ചെയ്തതെന്ന് പോലീസ് വിശദീകരിച്ചു. 2013ലെ ഇതേ കാലത്തെ അപേക്ഷിച്ച് 16 ശതമാനം ലൈസന്‍സുകളാണ് കൂടുതലായി സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ ട്രാഫിക് കോടതി 3,700 കേസുകളാണ് കൈകാര്യം ചെയ്തതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 3,532 കേസുകള്‍ മാത്രമായിരുന്നു. മാരകമായ അപകടത്തിന് ഇടയാക്കിയ 50 ഡ്രൈവര്‍മാരില്‍ മരണത്തിന് ഇടയാക്കിയവരുമുണ്ട്. ഇത്തരം കേസുകൡ കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷത്തെ വര്‍ധനവ് 21.9 ശതമാനമാണെന്നും പോലീസ് വ്യക്തമാക്കി.