വേനല്‍ സര്‍ഗാത്മക പരിപാടികള്‍

Posted on: August 5, 2014 10:14 pm | Last updated: August 5, 2014 at 10:14 pm

ദുബൈ: ചില്‍ഡ്രന്‍സ് സിറ്റിയില്‍ വേനല്‍ സര്‍ഗാത്മക വിനോദങ്ങള്‍ തുടങ്ങിയതായി നഗരസഭാ ചില്‍ഡ്രന്‍സ് സിറ്റി വിഭാഗം മേധാവി നൈല അല്‍ മന്‍സൂരി അറിയിച്ചു. ഓഗസ്റ്റ് 30 വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ ഉച്ച 12 വരെയും വൈകുന്നേരം 4.30മുതല്‍ 6.30 വരെയും പരിപാടികള്‍ ഉണ്ടാകും.
അക്രിലിക് പെയിന്റ്‌സ്, ബലൂണ്‍ പറത്തല്‍, ചാരക്കോള്‍ ആര്‍ട്, ഇന്നവേഷന്‍ ഓഫ് വേസ്റ്റ് തുടങ്ങിയവ ഉണ്ടാകും. ഒന്നു മുതല്‍ 12 വരെ വയസുള്ള, ആഗസ്റ്റില്‍ ജനിച്ച കുട്ടികള്‍ക്കാണ് അവസരം.