Connect with us

International

ഗാസ നിലപാടില്‍ വിയോജിച്ച് ബ്രിട്ടീഷ് മന്ത്രി രാജിവെച്ചു

Published

|

Last Updated

ലണ്ടന്‍: ഗാസ വിഷയത്തിലെ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് മന്ത്രി രാജിവെച്ചു. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന മന്ത്രി സഈദ വാര്‍സിയാണ് രാജിവെച്ചത്. ബ്രിട്ടീഷ് മന്ത്രിസഭയിലെ ഏക മുസ്ലിം മന്ത്രിയാണ് സഈദ.

1800 ഫലസ്തീനികള്‍ മരിക്കാനിടയായ ഇസ്‌റാഈല്‍ ക്രൂരതക്ക് പിന്തുണ നല്‍കുന്ന ബ്രിട്ടന്റെ നിലപാട് ഇനിയും അംഗീകരിക്കാനാകില്ല. അത് ധാര്‍മികമായി നീതികരിക്കാനാകാത്തതാണ്. ബ്രിട്ടന്റെ യശ്ശസിനെ തകര്‍ത്തുകളയുന്ന നിലപാടാണത്. അതിനാല്‍ രാജിവെക്കുകയാണ് – സഈദ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് നല്‍കിയ രാജിക്കത്തില്‍ വ്യക്തമാക്കി.

warsi resign letter

സഈദ വാര്‍സിയുടെ രാജിക്കത്ത്‌

 

Latest