വളഞ്ഞ വഴിയിലൂടെ സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍

Posted on: August 5, 2014 3:16 pm | Last updated: August 6, 2014 at 12:03 am

pannyan raveendranതിരുവനന്തപുരം: ഇടതുപക്ഷം വളഞ്ഞവഴിയിലൂടെ സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ധനമന്ത്രി കെ എം മാണിയെ മുഖ്യമന്ത്രിയാക്കി ഇടതുപക്ഷം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പന്ന്യന്റെ പ്രസ്താവന. മാണി മുന്നണി വിട്ടുവന്നാല്‍ എന്നതു ചെയ്യണമെന്ന് അപ്പോള്‍ ആലോചിക്കും. മറ്റൊരു സര്‍ക്കാരിന്റെ ഭാഗമായ മന്ത്രിയെ അടര്‍ത്തി മാറ്റി കുതിരക്കച്ചവടത്തിനല്ലെന്നും അദ്ദേഹം പറഞ്ഞു.
കെ എംമാണിക്ക് മുന്‍കൂട്ടി പിന്തുണ പ്രഖ്യാപിക്കേണ്ടെന്നാണ് സിപിഎം നിലപാട്. സിപിഐ നിലപാടും ഇതുതന്നെയാണ്. കേരളാ കോണ്‍ഗ്രസ് അന്‍പതാം വാര്‍ഷികത്തിലെത്തുമ്പോള്‍ മാണി മുഖ്യമന്ത്രിയാകാന്‍ അര്‍ഹനാണെന്ന അവകാശവാദവുമായി കേരളാ കോണ്‍ഗ്രസ ്(എം) നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മാണി മൗനം വെടിഞ്ഞ് നയം വ്യക്തമാക്കണമെന്ന് പന്തളം സുധാകരനും ആവശ്യപ്പെട്ടിരുന്നു. കെ എം മാണിയും കോടിയേരി ബാലകൃഷ്ണനും ഫോണിലൂടെ ചര്‍ച്ച നടത്തി എന്നും റിപ്പോര്‍ട്ടുകളുണ്ട്.