Connect with us

International

ചൈന ഭൂകമ്പം; മരണം 357 ആയി

Published

|

Last Updated

ബെയ്ജിംഗ്: തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ ഭൂചലനത്തില്‍ 357 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. നിരവധി പേരെ കാണാതായി.  യുനാന്‍ പ്രവിശ്യയിലാണ് സംഭവം.

റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൗമോപരിതലത്തില്‍നിന്ന് 12 കിലോമീറ്റര്‍ ആഴത്തിലാണെന്ന് ചൈന എര്‍ത്ത് ക്വേക്ക് നെറ്റവര്‍ക്ക് സെന്റര്‍ അറിയിച്ചു.