Connect with us

Ongoing News

ജഡേജ, ആന്‍ഡേഴ്‌സന്‍ കുറ്റക്കാരല്ല

Published

|

Last Updated

ലണ്ടന്‍: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും ഐ സി സി.യുടെ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍.
വീഡിയോ കോണ്‍ഫറന്‍സിലൂടെ ആറ്് മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ജഡേജയ്ക്കും ആന്‍ഡേഴ്‌സണും അനുകൂലമായി കമ്മീഷന്‍ വിധി പ്രഖ്യാപിച്ചത്. ജഡേജയ്ക്കും ആന്‍ഡേഴ്‌സണും പുറമെ, സാക്ഷികളായി ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ചില കളിക്കാരെ വിസ്തരിച്ച കമ്മീഷന്‍ ആ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച ശേഷമാണ് തീരുമാനത്തിലെത്തിയതെന്ന് ഐ സി സി അധികൃതര്‍ അറിയിച്ചു.
ആന്‍ഡേഴ്‌സണെതിരെ മത്സരവിലക്കിനുവരെ സാധ്യതയുള്ള “ലെവല്‍ ത്രീ” കുറ്റമായിരുന്നു ചുമത്തിയിരുന്നത്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ട്രെന്‍ഡ് ബ്രിഡ്ജില്‍വെച്ച് ആന്‍ഡേഴ്‌സണ്‍ ജഡേജയെ അപമാനിക്കുകയും തള്ളുകയും ചെയ്‌തെന്നായിരുന്നു ആരോപണം. ആന്‍ഡേഴ്‌സണെതിരെ പ്രകോപനപരമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു ജഡേജയ്ക്ക് എതിരായ ആരോപണം.

Latest