മന്ത്രിസഭാ പുനഃസംഘടന അനാവശ്യമെന്ന് രമേശ് ചെന്നിത്തല

Posted on: August 2, 2014 1:21 pm | Last updated: August 3, 2014 at 2:01 pm
SHARE

Chennithala_EP1Sന്യൂഡല്‍ഹി: സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതിന് എതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിലവില്‍ പുനഃസംഘടനയുടെ ആവശ്യമില്ലെന്നും മന്ത്രിമാരുടെ പ്രവര്‍ത്തനം തൃപ്തികരാമാണെന്നും അദ്ദേഹം എ ഐ സി സി അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചു. പുനഃസംഘടന നടത്തുന്നത് പാര്‍ട്ടിയിലും മുന്നണിയിലും തര്‍ക്കങ്ങള്‍ക്ക് വഴിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേരളത്തിലെ മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ചെന്നിത്തല പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രപിതാവിനെതിരെ അരുന്ധതി റോയി നടത്തിയ പ്രസ്താവന അപലപനീയമാണ്. ഗാന്ധിജിയെ അവഹേളിച്ച സംഭവത്തില്‍ അവര്‍ മാപ്പ് പറയണം. അരുന്ധതി റോയിക്കെതിരെ കടന്നപ്പള്ളി രാമചന്ദ്രന്‍ തനിക്കൊരു പരാതി നല്‍കിയിരുന്നു. ഇത് ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here