Ongoing News
ഫേസ്ബുക്ക് പ്രവര്‍ത്തനം പുനരാരംഭിച്ചു
ന്യൂഡല്‍ഹി: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് രംഗത്തെ മുന്‍നിരക്കാരായ ഫേസ്ബുക്ക് തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തനം പുനരാരംഭിച്ചു. ഇന്ത്യന്‍ സമയം രാത്രി ഒന്‍പതരയോടെയാണ് ഫേസ്ബുക്ക് പ്രവര്‍ത്തനരഹിതമായത്. അല്‍പ്പസമയത്തിന് ശേഷം ഭാഗീകമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും പൂര്‍ണതോതില്‍ സജ്ജമായില്ല. ഒരു മണിക്കൂേറാളം ഇതേ നില തുടര്‍ന്ന ശേഷം വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ചില സാങ്കേതിക തകരാര്‍ ഉണ്ടെന്നും ഉടന്‍ പരിഹരിക്കുമെന്നുമുള്ള സന്ദേശമാണ് ഫേസ്ബുക്ക് തുറക്കുമ്പോള്‍ ലഭിച്ചിരുന്നത്.
കഴിഞ്ഞ മാസം 11നും ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം ഇതേപ്രകാരം തടസ്സപ്പെട്ടിരുന്നു. അന്ന് അരമണിക്കൂറിന് ശേഷമാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്.
ഫേസ്ബുക്ക് പണിമുടക്കിയതോടെ facebookdown എന്ന ഹാഷ്ടാഗ് ട്വീറ്ററിൽ തരംഗമാകുകയാണ്.
---- facebook comment plugin here -----