കനത്തമഴ: നിരവധി വീടുകള്‍ തകര്‍ന്നു; ഒഴുക്കില്‍പ്പെട്ട് വൃദ്ധയെ കാണാതായി

Posted on: August 1, 2014 11:24 am | Last updated: August 1, 2014 at 11:24 am

heavy-rain2പാലക്കാട്: കനത്തമഴയില്‍ ജില്ലയില്‍ വ്യാപകനാശനഷ്ടം, പലയിടത്തും മരങ്ങള്‍ വീണ് വീട് തകര്‍ന്നു. മലമ്പുഴ കുന്നംപ്പുള്ളിയില്‍ മരം വീണ് പുതിയ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണു.
വീട്ടിനകത്ത് നാലുപേരുണ്ടായിരുന്നുവെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ജില്ലയില്‍ പുഴകളും തോടുകളും നിറഞ്ഞൊഴുകയാണ്. ഏക്കര്‍ കണക്കിന് കൃഷി വെള്ളത്തിനടയിലായിട്ടുണ്ട്. എലപ്പുളളി: വേങ്ങോടി നെയ്താരതൊട്ട് ലക്ഷംവീട് കോളനിയിലെ ബോബന്‍, സുജാത, സുകുമാരന്‍, സരോജിനി എന്നിവരുടെ വീടിന്റെ ചുമരുകള്‍ കനത്തമഴയില്‍ കുതിര്‍ന്ന് വീണു. പഞ്ചായത്തില്‍ നിന്നും നിര്‍മ്മിച്ചുകൊടുത്ത വീടിന്റെ ചുമരുകളാണ് വീണത്.
വടക്കഞ്ചേരി: മംഗലംഡാം ചെറുകുന്നം പുഴയില്‍ ഒഴുക്കില്‍പ്പെട്ട വൃദ്ധയെ കാണാതായി.കിഴക്കഞ്ചേരി ഇളവംപാടം മണ്ണടി പരേതനായ കണ്ടന്റെ ഭാര്യ കണ്ണമണി(90)യെയാണ് വ്യാഴാഴ്ച രാവിലെ കുളിക്കാനായി പത്ത് മണിയോട് കൂടി ഒഴുക്കില്‍പ്പെട്ടത്. രാവിലെ കുളിക്കാനായി വീടിന് സമീപത്തെ മണ്ണടിപുഴക്കടവില്‍പോയപ്പോഴാണ് അപകടം സംഭവിച്ചത്.
മംഗലം ഡാം പോലീസും വടക്കഞ്ചേരിയില്‍ നിന്നും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി വൈകീട്ട് അഞ്ച് മണി വരെ തിരച്ചില്‍ നടത്തിയെങ്കിലും വൃദ്ധയെ കണ്ടെത്തനായില്ല. മക്കള്‍ കുഞ്ചു, കുട്ടിപ്പാറു, മരുമക്കള്‍ ഇന്ദിര, വേലായുധന്‍ കനത്തമഴയിലും കാറ്റിലും മരം കടപുഴകി വീണ് വീടുകള്‍ തകര്‍ന്നു. പന്നിയങ്കര ചുവട്ടുപാടത്തെ മൂന്ന് വീടുകളാണ് തകര്‍ന്നത്.
ചുവട്ടുപാടം ഹനീഫ, മനോമണി, മുത്തലിഫ് എന്നിവരുടെ വീടുകളാണ് തകര്‍ന്നത വൈദ്യുതി വിതരണവും തകരാറിലായിട്ടുണ്ട്.കനത്തമഴയെ തുടര്‍ന്ന് പുഴകളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്, വൃഷ്ടി പ്രദേശങ്ങളില്‍ ലഭിക്കുന്ന കനത്തമഴയെ തുടര്‍ന്ന് മംഗലംഡാമിന്റെജലനിരപ്പ് പരമാവധിയിലെത്തിയിട്ടുണ്ട്. 77.75 മീറ്ററില്‍ എത്തിയപ്പോള്‍ നാലു ഷട്ടറുകള്‍ 20 സെ മീറ്റര്‍ വീതം തുറന്നിട്ടുണ്ട്. മഴകനക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാനാണ് സാധ്യത.