Connect with us

Kerala

പരപ്പനങ്ങാടിയിലെ 418 ദിവസം നീണ്ട് നിന്ന ടോള്‍ വിരുദ്ധ സമരം അവസാനിപ്പിച്ചു

Published

|

Last Updated

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ റെയില്‍വെ മേല്‍പ്പാലത്തിന് സര്‍ക്കാര്‍ ടോള്‍ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജനകീയ ആക്ഷന്‍ സമിതിയുടെ നേതൃത്വത്തില്‍ 418 ദിവസങ്ങളായി നടത്തിവന്ന ടോള്‍വിരുദ്ധ സമരം അവസാനിപ്പിച്ചു. പരപ്പനങ്ങാടി പഞ്ചായത്ത് നിവാസികള്‍ ഉപയോഗിച്ച് വരുന്ന മേല്‍പ്പാലത്തിന് ഏര്‍പ്പെടുത്തിയ ടോള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചിരുന്നത്. പഞ്ചായത്തിലെ മുഴുവന്‍ വാഹനങ്ങള്‍ക്കും ടോള്‍ ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായതോടെയാണ് നിരവധി സമര വേലിയേറ്റങ്ങളും ആഭിവാദ്യ മാര്‍ച്ചുകളും കയ്യാങ്കളിയും പോലീസിന്റെ ലാത്തിവീശലും അരങ്ങേറിയ സമരഭൂമി ശാന്തമായി. സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമര സ്ഥലത്ത് സന്ദര്‍ശന ംനടത്തിയതോടെ ഏറെ ഖ്യാതി നേടിയ ടോള്‍വിരുദ്ധ സമരമാണ് 418 നാളുകള്‍ക്ക് ശേഷം അവസാനിപ്പിച്ചത്. കൂട്ടായ്മ സി പി ഐ(എം എല്‍) സംസ്ഥാന സെക്രട്ടറി രാജേഷ് അപ്പാട്ട് ഉദ്ഘാടനം ചെയ്തു. മുന്‍ പി എസ് സി അംഗം പ്രൊഫ. ഇ പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ടി അഷ്‌റഫ്, ടി കാര്‍ത്തികേയന്‍, കെ പി സിറാജ് പ്രസംഗിച്ചു.

---- facebook comment plugin here -----

Latest