Connect with us

Kozhikode

കാലിക്കറ്റിലെ തലവരിപ്പണം: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റിലെ തലവരിപ്പണം അന്വേഷണ സമിതി റിപ്പോര്‍ട്ട് സര്‍വകലാശാലക്ക് നല്‍കി. കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ കോളജുകളില്‍ അഡ്മിഷന് തലവരിപ്പണം വാങ്ങുന്നതിനെ കുറിച്ചു അന്വേഷണം നടത്തുന്നതിന് സിന്‍ഡിക്കേറ്റിന്റെ ഉപസമിതിയാണ് വി സിക്ക് ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയത്. സിന്‍ഡിക്കേറ്റ് അംഗങ്ങളായ സി പ്രമോദ്, സി.ആര്‍. മുരുകന്‍ ബാബു, എന്നിവര്‍ തൃശൂരൂലെ പഴനി എം ഡി കോളജില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് വി സിക്കു ഇന്നലെ നല്‍കിയത്. ഗുരുവായൂരിലെ വി സി സുരേഷ്, കുന്നംകുളത്തെ സി സി ടി വി ചാനല്‍ റിപ്പോര്‍ട്ടര്‍ എം എം തോമസ് എന്നിവരില്‍ നിന്നാണ് അന്വേഷണ സമിതി തെളിവെടുപ്പ് നടത്തിയത്. സുരേഷിന്റെ മകള്‍ മാളവിക സുരേഷിന്റെ അ്ഡ്മിഷന് വേണ്ടിയാണ് ഇവര്‍ പഴനി എം ഡി കോളജിനെ സമീപിച്ചത്. ബി ബി എക്ക് ഒന്നര ലക്ഷം രൂപയാണ് കോളജ് മാനേജ്‌മെന്റ് ഇവരോട് ആവശ്യപ്പെട്ടത്. ഇത് എയ്ഡഡ് കോഴ്‌സായതിനാലാണ് ഇത്രയും പണം ആവശ്യപ്പെട്ടതെന്നും കൂടാതെ സെല്‍ഫിനാന്‍സിംഗ് കോഴ്‌സായ ബി കോമിന് ഒരു ലക്ഷം രൂപയാണു അവശ്യപ്പെട്ടതെന്ന് പരാതിക്കാര്‍ ഹാജറാക്കിയ തെളിവില്‍ നിന്നു വ്യക്തമായതായി അന്വേഷണ സമിതി അംഗമായ സി. പ്രമോദ് പറഞ്ഞു. ബേങ്ക് രസീത്, വിഡിയോ ക്ലിപ്പിംഗ്, എന്നിവയാണ് പരാതിക്കാര്‍ ഹാജറാക്കിയ തെളിവുകള്‍.

Latest