Connect with us

Ongoing News

സംസ്ഥാനത്തെ കുട്ടികളുടെ പഠന നിലവാരം കുറയുന്നു

Published

|

Last Updated

പാലക്കാട്: ആയിരക്കണക്കിന് കോടി രൂപ വിദ്യാഭ്യാസ മികവിനായി പ്രതിവര്‍ഷം ചെലവഴിച്ചിട്ടും സംസ്ഥാനത്തെ സ്‌കൂളുകളില്‍ കുട്ടികളുടെ പഠന നിലവാരം കുറയുന്നതായി പഠന റിപ്പോര്‍ട്ട്.
കേന്ദ്രം നിയോഗിച്ച ജോയിന്റ് റിവ്യൂ മിഷന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയുടെ വിലയിരുത്തലിനു വേണ്ടിയാണ് കേന്ദ്ര സംഘം സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം പരിശോധിച്ചത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രലായത്തിലെ സുബിര്‍ ശുക്ലയുടെ നേതൃത്വത്തിലായിരുന്നു പഠനം. െ്രെപമറി ക്ലാസുകളില്‍ മികച്ച പഠനം കാഴ്ച വെക്കുന്ന കുട്ടികള്‍ അപ്പര്‍ െ്രെപമറി ക്ലാസുകളിലും ഹൈസ്‌കൂളുകളിലും എത്തുമ്പോള്‍ നിലവാരത്തില്‍ താഴെ പോകുന്നു. ഏറ്റവും കൂടുതല്‍ വീഴ്ച സംഭവിക്കുന്നത് ഭാഷാ പഠനത്തിലും കണക്കിലുമാണെന്ന് സംഘത്തിന്റെ പഠന റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ഭാഷാ പഠനത്തില്‍ മൂന്നാം ക്ലാസില്‍ 70. 14 ശതമാനം പഠന മികവ് കാട്ടിയിരുന്നെങ്കില്‍ അഞ്ചാം ക്ലാസിലെത്തുമ്പോള്‍ ഇത് 67. 34 ആയി കുറയുന്നു.
എട്ടാം ക്ലാസില്‍ എത്തുമ്പോഴേക്കും പഠന മികവ് 54. 40 ആയി കുത്തനെ കുറയുകയാണ്. കണക്ക് വിഷയത്തിന് െ്രെപമറി ക്ലാസില്‍ 61. 43 ശതമാനം മികവ് കാട്ടിയിരുന്നവര്‍ അപ്പര്‍ െ്രെപമറിയില്‍ എത്തുമ്പോള്‍ ഇത് 42. 33 ശതമാനമായി കുറഞ്ഞു. ഹൈസ്‌കൂളിലാകട്ടെ 38. 11 ശതമാനമാണ് പഠന നേട്ടം. കണക്കിലുള്ള വീഴ്ച ആശങ്കപ്പെടുത്തുന്നതാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. സംസ്ഥാനത്തെ സ്‌കൂളുകള്‍ മൊത്തം വിലയിരുത്തിയാല്‍ ആണ്‍കുട്ടികള്‍ പഠന മികവില്‍ പിന്നിലാണ്. ഇക്കാര്യത്തില്‍ സംസ്ഥാനം സൂക്ഷ്മമായ പരിശോധന നടത്തണമെന്നും നിലവാരം ഉയര്‍ത്താനായി കൈക്കൊണ്ട മാര്‍ഗങ്ങള്‍ വിദ്യാര്‍ഥികളില്‍ ഏതു തരത്തില്‍ പ്രതിഫിക്കുന്നുണ്ടെന്ന് കണ്ടെത്തണമെന്നും സമിതി ശിപാര്‍ശ ചെയ്യുന്നു. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും സ്വകാര്യ സ്‌കൂളുകളിലേക്ക് കുട്ടികള്‍ വന്‍തോതില്‍ പോകുന്നുതിന് പ്രധാന കാരണം ഇംഗ്ലീഷ് മീഡിയത്തോടുള്ള രക്ഷിതാക്കളുടെ അമിത താത്പര്യവും, സര്‍ക്കാര്‍ സ്‌കൂളിലെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കയുമാണ്.
പാഠപുസ്തകത്തിലെ ഉള്ളടക്കവും അധ്യാപന രീതിയും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്നും രക്ഷിതാക്കള്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ പറ്റുന്ന രീതിയിലല്ല പുസ്തകം തയാറാക്കിയിട്ടുള്ളതെന്നും പഠനത്തില്‍ പറയുന്നു. ആദിവാസി മേഖലയിലെ കുട്ടികള്‍ മറ്റുള്ളവരില്‍ നിന്നും വിവേചനം അനുഭവിക്കുന്നുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

Latest