Connect with us

International

ആരോഗ്യ രക്ഷാ പദ്ധതിയില്‍ അധികാര ദുര്‍വിനിയോഗം: ഒബാമക്കെതിരെ നിയമനടപടി

Published

|

Last Updated

വാഷിംഗ്ടണ്‍: ആരോഗ്യ രക്ഷാ നിയമം നിര്‍മിക്കാന്‍ പ്രസിഡന്റ് #ബരാക് ഒബാമ തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്ന് ആരോപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിയമപോരാട്ടത്തിന്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നയിക്കുന്ന യു എസ് പ്രതിനിധി സഭ, നിയമനടപടിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.
നടപടിക്ക് പ്രതിനിധി സഭ അംഗീകാരം നല്‍കിയതിനാല്‍ സഭയിലെ അഭിഭാഷകര്‍ പരാതിയുടെ കരട് ഉടനെ തയ്യാറാക്കും. അടുത്ത വര്‍ഷത്തേക്ക് കോണ്‍ഗ്രസിന്റെ നിയന്ത്രണം ആര് കൈയാളണമെന്ന് തീരുമാനിക്കുന്ന നവംബറിലെ തിരഞ്ഞെടുപ്പിന് റിപ്പബ്ലിക്കന്‍മാരുടെയും ഡെമോക്രാറ്റുകളുടെയും മുഖ്യ പ്രചാരണ വിഷയമാകും ഇത്. ഒബാമകെയര്‍ എന്നറിയപ്പെടുന്ന അഫോഡബ്ള്‍ കെയര്‍ ആക്ടില്‍ ഭേദഗതി വരുത്താന്‍ തന്റെ അധികാരം ഒബാമ മറികടന്നുവെന്ന പോയിന്റില്‍ ഊന്നിയാകും നിയമനടപടി. ഇത് രാഷ്ട്രീയപ്രേരിതമാണെന്നും ഖജനാവിലെ പണം പാഴാക്കലാണെന്നുമാണ് ഡെമോക്രാറ്റുകളുടെ വാദം. വെള്ളെപ്പെക്കത്തെ തുടര്‍ന്ന് കുടിയേറിയ കുട്ടികള്‍ക്ക് അടിയന്തര ഫണ്ട് അനുവദിക്കാന്‍ പോലും കോണ്‍ഗ്രസ് പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ഇത് പാഴ്‌ചെലവാണെന്ന് ഡെമോക്രാറ്റുകള്‍ വാദിക്കുന്നു.

Latest