Connect with us

Ongoing News

ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച ; ഇംഗ്ലണ്ട് ജയത്തിനരികെ

Published

|

Last Updated

സതംപ്ടണ്‍: മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയത്തിലേക്ക്. നാലാം ദിനം മൂന്നാം സെഷനില്‍ കളി പുരോഗമിക്കുമ്പോള്‍ ഇന്ത്യക്ക് രണ്ടാമിന്നിംഗ്‌സില്‍ 90 റണ്‍സിന് നാല് വിക്കറ്റുകള്‍ നഷ്ടം. അജിങ്ക്യ രഹാനെ (7), രോഹിത് ശര്‍മ (3) ക്രീസില്‍. മുരളി വിജയ് (12), ശിഖര്‍ ധവാന്‍ (37), ചേതേശ്വര്‍ പുജാര (2), വിരാട് കോഹ്‌ലി (28) പുറത്തായി. 445 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് ഉയര്‍ത്തിയത്. സ്‌കോര്‍: ഇംഗ്ലണ്ട് – 569/7 ഡിക്ലയര്‍, 205/4 ഡിക്ലയര്‍. ഇന്ത്യ – 330, 90 /4*.
ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ അവസരം ലഭിച്ചിട്ടും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്ക് രണ്ടാം ഇന്നിംഗ്‌സിനിറങ്ങി. അതിവേഗം റണ്‍സടിച്ചെടുക്കാനായിരുന്നു ഇംഗ്ലണ്ടിന്റെ പദ്ധതി. കുക്ക് രണ്ടാം അര്‍ധസെഞ്ച്വറി (70)യോടെ പുറത്താകാതെ നിന്നപ്പോള്‍ റോബ്‌സന്‍ (13), ബാലന്‍സ് (38), ബെല്‍ (23), ജോ റൂത് (56) കുറഞ്ഞ പന്തില്‍ റണ്‍സടിച്ച് പുറത്തായി. രവീന്ദ്ര ജഡേജക്കായിരുന്നു മൂന്ന് വിക്കറ്റ്.
നേരത്തെ ഇന്ത്യന്‍ ഒന്നാമിന്നിംഗ്‌സ് 330 ല്‍ ഒതുക്കിയത് അഞ്ച് വിക്കറ്റെടുത്ത ജെയിംസ് ആന്‍ഡേഴ്‌സനും മൂന്ന് വിക്കറ്റെടുത്ത സ്റ്റുവര്‍ട് ബ്രോഡും ചേര്‍ന്നാണ്. മൊയിന്‍ അലിക്ക് രണ്ട് വിക്കറ്റ്. രഹാനെ (54)യും ധോണി (50)യും അര്‍ധസെഞ്ച്വറി നേടി. 39 റണ്‍സെടുത്ത വിരാട് കോഹ്‌ലി കഴിഞ്ഞാല്‍ 38 എക്‌സ്ട്രാസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.