Connect with us

Kozhikode

യുവാക്കളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

Published

|

Last Updated

ബേപ്പൂര്‍/താമരശ്ശേരി: താമരശ്ശേരിക്കടുത്ത് അമ്പായത്തോട്ടിലുണ്ടായ അപകടത്തില്‍ മരിച്ച ബേപ്പൂര്‍ പുലിമൂട്ടിനു സമീപം അരയന്‍വീട് ബശീറിന്റെയും അസ്മാബിയുടെയും മകനായ ഇസ്മാഈല്‍ (23), കുന്നത്ത്പറമ്പ് ഹമീദിന്റെ മകന്‍ സജീര്‍ (22), കിണറ്റിങ്ങലകത്ത് പരേതനായ നാസറിന്റെയും ഫൗസിയയുടെയും മകന്‍ ഫര്‍ഷാദ് (23) എന്നിവരുടെ വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തി. ബേപ്പൂരില്‍ മത്സ്യത്തൊഴിലാളികളായ മൂന്ന് പേരും നിര്‍ധന കുടുംബങ്ങളുടെ അത്താണിയായിരുന്നു . പെരുന്നാള്‍ ദിനത്തില്‍ വയനാട് ചുരം സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് വൈകീട്ട് നാലരയോടെ ദേശീയപാതയില്‍ അമ്പായത്തോടിനും പുല്ലാഞ്ഞിമേടിനും ഇടയില്‍ അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ മൂവരും അടിവാരം ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പിനുള്ളില്‍ അകപ്പെടുകയായിരുന്നു. അപകടം കണ്ട് ജീപ്പ് റോഡരികിലേക്ക് ഇറക്കിയെങ്കിലും ഇവരുടെ ദേഹത്തുകൂടെ കയറിയിറങ്ങി. നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇസ്മാഈലിന്റെ സഹോദരങ്ങള്‍: ഫൈസല്‍, ഫൗമിയ. സജീറിന്റെ സഹോദരങ്ങള്‍: റിസാന, സജ്‌ന, ഫര്‍സാന, നിസാമുദ്ദീന്‍. ഫര്‍സാനയാണ് ഫര്‍ഷാദിന്റെ സഹോദരി.
യുവാക്കളുടെ മരണത്തില്‍ അനുശോചിച്ച് ബേപ്പൂരില്‍ നാല് മണി വരെ ഹര്‍ത്താല്‍ ആചരിച്ചു. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സന്ദര്‍ശിച്ചു .
ബേപ്പൂര്‍ യാസീന്‍ മദ്‌റസയില്‍ പോതുദര്‍ശനത്തിന് വെച്ച ശേഷം ബേപ്പൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യത്ത് ഖബറടക്കി. മയ്യിത്ത് നിസ്‌കാരത്തിന് ബേപ്പൂര്‍ ഖാസി അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഖലീല്‍ ബുഖാരി പരേതരുടെ വീടുകള്‍ സന്ദര്‍ശിച്ചു.