കൊല്ലത്തു കോണ്‍ഗ്രസുകാര്‍ ഏറ്റുമുട്ടി

Posted on: July 27, 2014 2:35 pm | Last updated: July 28, 2014 at 7:14 am

pratapajpgകൊല്ലം: ഡിസിസി ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കൊല്ലം ഡിസിസി മുന്‍ പ്രസിഡന്റ് പ്രതാപ വര്‍മ തമ്പാനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നില്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണം. ഡിസിസി ഓഫീസിന്റെ പുതിയ മന്ദിരത്തിന്റെ രണ്ടു മുറികള്‍ ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്ന തമ്പാനെ തടയുകയായിരുന്നു.
തന്റെ നേതൃത്വത്തില്‍ നിര്‍മിച്ച ഓഫീസ് പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതാപ വര്‍മ തമ്പാന്റെ ലക്ഷ്യം. ഇത് തടയുമെന്ന് മറു വിഭാഗവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ എത്തും മുമ്പേ നേരത്തേയെത്തി അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചു.ഇതാണ് മറു വിഭാഗത്തെ ചൊടിപ്പിച്ചത്. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു. പ്രതാപ വര്‍മ തമ്പാനെ നേരത്തേ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.