Connect with us

Kerala

മുഖ്യമന്ത്രി താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

താമരശ്ശേരി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി താമരശ്ശേരി ബിഷപ്പുമായി കൂടികാഴ്ച നടത്തി. ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ ചര്‍ച്ചിലെത്തിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയലുമായി അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തിയത്. അന്താരാഷ്ട്ര കയാക്കിംഗ് മത്സരം ഉദ്ഘാടനം ചെയ്യാനായി കോടഞ്ചേരിയിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. മന്ത്രി എ പി അനില്‍കുമാറും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മലയോര ജനതയുടെ പ്രശ്‌നങ്ങളും പ്രാദേശിക വിഷയങ്ങളുമാണ് ചര്‍ച്ചചെയ്തതെന്ന് ചര്‍ച്ചക്ക് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കസ്തൂരി രംഗന്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാറിന്റെ പിന്തുണ ആവശ്യപ്പെട്ടതായി ബിഷപ്പ് പ്രതികരിച്ചു.

 

---- facebook comment plugin here -----

Latest