Connect with us

Malappuram

സാഹിത്യോത്സവ്: സ്വാഗതസംഘം ഓഫീസ് തുറന്നു

Published

|

Last Updated

കൊണ്ടോട്ടി: ആഗസ്റ്റ് 29, 30, 31 തീയതികളില്‍ ഐക്കരപ്പടിയില്‍ നടക്കുന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം എ കെ അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കരീം, എ മുഹമ്മദ് പറവൂര്‍, കെ അപ്പുക്കുട്ടി, ലത്തീഫ് മാസ്റ്റര്‍, എന്‍ അബ്ദുസ്സലാം സഖാഫി, എ പി മുസ്തഫ പ്രസംഗിച്ചു. സി കെ എം ഫാറൂഖ് സ്വാഗതവും കെ പി ശമീര്‍ നന്ദിയും പറഞ്ഞു.
യൂനിറ്റ് സാഹിത്യോത്സവുകള്‍ പൂര്‍ത്തിയാക്കി റമസാന് ശേഷം സെക്ടര്‍ സാഹിത്യോത്സവുകള്‍ക്ക് ജില്ലയില്‍ തുടക്കമാകും.