Connect with us

International

അഴിമതി; ചൈനയില്‍ ഈ വര്‍ഷം 25,000 പേര്‍ക്കെതിരെ അന്വേഷണം നടത്തി

Published

|

Last Updated

ബീജിംഗ്: ചൈനയില്‍ ഈ വര്‍ഷം മാത്രം 25,000 പേര്‍ക്കെതിരെ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടത്തി. ഇതില്‍ 85 ശതമാനം കേസുകളും 8000 ഡോളറിന്റെ മുകളിലുള്ള അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെട്ടതാണെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാറിനെതിരെയുള്ള അഴിമതി ആരോപണം ഇല്ലായ്മ ചെയ്യാന്‍ പ്രസിഡന്റ് സി ജിന്‍പിംഗ് നടത്തിയ അഴിമതിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായാണ് അന്വേഷണം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകും വിധം അഴിമതി വ്യാപകമായതോടെയാണ് സമഗ്രമായ അന്വേഷണവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. വന്‍ അഴിമതി കേസുകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്. അഴിമതി ആരോപണത്തില്‍ പാര്‍ട്ടി നേതാക്കളും ഉന്നതതല ഉദ്യോഗസ്ഥരും പ്രശസ്ത മാധ്യമപ്രവര്‍ത്തകരും പിടിക്കപ്പെട്ടിട്ടുണ്ട്.

Latest