Connect with us

Kerala

നഴ്‌സുമാരുടെ തിരിച്ചുവരവ്: മുഖ്യമന്ത്രിക്ക് സുഷമാ സ്വരാജിന്റെ പ്രശംസ

Published

|

Last Updated

ommen chandiന്യൂഡല്‍ഹി: ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാരെ തിരിച്ചെത്തിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ പ്രശംസ. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും നഴ്‌സുമാരെ മോചിപ്പിക്കുന്നതില്‍ കേരളം മികച്ച പ്രവര്‍ത്തമാണ് കാഴ്ച്ചവെച്ചതെന്നും അവര്‍ പറഞ്ഞു. ഈ മാസം അഞ്ചാം തീയ്യതിയാണ് ഇറാഖിലെ തിക്രീത്തില്‍ കുടുങ്ങിയ 45 മലയാളി നഴ്‌സുമാര്‍ ഏറെ അനിശ്ചിതങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയത്. കേന്ദ്ര കേരള സര്‍ക്കാറുകളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് നഴ്‌സുമാരുടെ സുരക്ഷിതമായ തിരിച്ചുവരവിന് വഴിയൊരുക്കിയത്.

Latest