Connect with us

Ongoing News

സേവനാവകാശ നിയമം: വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥന് 5000 രൂപ വരെ പിഴ

Published

|

Last Updated

തിരുവനന്തപുരം: സേവനാവകാശ നിയമപ്രകാരം ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങളില്‍ വീഴ്ച വരുത്തുന്ന നിയുക്ത ഉദ്യോഗസ്ഥന് ഒരു ദിവസം 250 രൂപ നിരക്കില്‍ 5000 രൂപയില്‍ കവിയാത്ത പിഴ ചുമത്താമെന്ന് മുഖ്യമന്ത്രി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച സേവനം ഇപ്പോള്‍ അവകാശം എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍, അവ ലഭ്യമാക്കേണ്ട സമയപരിധി, ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍, സമയബന്ധിതമായി സേവനം ലഭ്യമായില്ലെങ്കില്‍ പരാതി നല്‍കേണ്ട അപ്പീല്‍ അധികാരി ആര്, വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥന് ചുമത്തുന്ന പിഴ തുടങ്ങിയ വിവരങ്ങള്‍ അടങ്ങുന്നതാണ് പുസ്തകം. ഒന്നാം അപ്പീല്‍ അധികാരി വീഴ്ചവരുത്തുന്നപക്ഷം 500 രൂപയില്‍ കുറയാത്തതും 5000 രൂപയില്‍ കവിയാത്തതുമായ പിഴ ചുമത്താമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. റവന്യൂ, പഞ്ചായത്ത്, സിവില്‍ സപ്ലൈസ്, പോലീസ്, എക്‌സൈസ്, കൃഷി തുടങ്ങിയ 46 പ്രധാനപ്പെട്ട വകുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുസ്തകത്തിലുള്ളത്. 2012 ലെ കേരള സംസ്ഥാന സേവന അവകാശം ആക്ടും അനുബന്ധമായുണ്ട്.