Connect with us

Wayanad

വയനാട് മെഡിക്കല്‍ കോളജ് വൈകിക്കുന്നതില്‍ നീതീകരണമില്ല: സത്യന്‍ മൊകേരി

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാനത്ത് ചികിത്സാ സൗകര്യത്തില്‍ ഏറ്റവും പിന്നാക്കമുള്ള വയനാട്ടില്‍ രണ്ട് വര്‍ഷം മുന്‍പ് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രാരംഭ പ്രവൃത്തി പോലും ഇതുവരെ ആരംഭിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സത്യന്‍ മൊകേരി പ്രസ്താവിച്ചു.
ജസംഖ്യയില്‍ മഹാഭൂരിപക്ഷവും ആദിവാസികളും തൊഴിലാളികളും പാവപ്പെട്ടവരുമാണെന്ന പരിഗണന നല്‍കേണ്ട ജനപ്രതിനിധികളുടെ ഭാഗത്തും ഇക്കാര്യത്തില്‍ ഗുരുതരമായ അലംഭാവം ഉണ്ട്.
മെഡിക്കല്‍ കോളജിന് സ്വകാര്യ ട്രസ്റ്റ് സൗജന്യമായി നല്‍കുമെന്ന് അറിയിച്ചിട്ടുള്ള ഭൂമി ഏറ്റെടുക്കുന്നതില്‍ പോലും തികഞ്ഞ അനാസ്ഥയാണ്. മലബാറിനെ പൊതുവിലും വയനാട്ടുകാരെ പ്രത്യേകിച്ചും പ്രതികൂലമായി ബാധിച്ചിട്ടുള്ള ദേശീയ പാത 212ലെ മുത്തങ്ങ-ഗുണ്ടല്‍പേട്ട റൂട്ടില്‍ നിലനില്‍ക്കുന്ന രാത്രികാല ഗതാഗത നിരോധനം നീക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്. ഗതാഗത നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് സി പി ഐയുടെ നേതൃത്വത്തില്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സത്യന്‍ മൊകേരി.
കാര്‍ഷിക ജില്ലയായ വയനാടിന്റെ സാമ്പത്തിക അവസ്ഥ പോലും പരിഗണിക്കാതെ ബാങ്കുകളും സര്‍ക്കാര്‍ അധീനതയിലുള്ള ധനകാര്യ സ്ഥാപനങ്ങളും ജപ്തി നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഇത് നിര്‍ത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാവുമെന്നും സത്യന്‍ മൊകേരി മുന്നറിയിപ്പ് നല്‍കി.
പി കെ മൂര്‍ത്തി, പി എസ് വിശ്വംഭരന്‍, എസ് ജി സുകുമാരന്‍, ടി ജെ ചാക്കോച്ചന്‍, പി ടി രാജു, പി ജി രാജന്‍, ഡോ അമ്പി ചിറയില്‍, എ ഭാസ്‌ക്കരന്‍, എ ഒ ഗോപാലന്‍, ബിജു പൂളക്കര പ്രസംഗിച്ചു. സി എം സുധീഷ്, കെ കെ ശ്രീധരന്‍, പി പി മത്തായി, പി പി മത്തായി, മുനീര്‍, ടി സി ഗോപാലന്‍, വിനീത് നേതൃത്വം നല്‍കി.