മന്ത്രവാദത്തിനിടെ യുവതി മരിച്ച സംഭവം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Posted on: July 23, 2014 10:58 am | Last updated: July 23, 2014 at 11:53 pm

crimeകരുനാഗപ്പള്ളി: മന്ത്രവാദത്തിനിടെ യുവതി കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. മന്ത്രവാദത്തിന് സഹായങ്ങള്‍ ചെയ്ത മുഹമ്മദ് അഷ്‌റഫ്, മുഹമ്മദ് അന്‍സാര്‍ എന്നിവരാണ് അറസ്റ്റിലായത്.

മന്ത്രവാദം നടത്തിയ സിറാജുദ്ദീനെ തിങ്കളാഴ്ച്ച പത്തനംതിട്ടയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് മന്ത്രവാദത്തിന്റെ പേരില്‍ നടന്ന ക്രൂര മര്‍ദ്ദനത്തിനിടെ തഴവ വട്ടപ്പറമ്പ് കണ്ണങ്കര കുറ്റിയില്‍ വീട്ടില്‍ ഹസീന കൊല്ലപ്പെട്ടത്.