Connect with us

Kerala

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരും

Published

|

Last Updated

RAINതിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറീസാ തീരത്തിന് പടിഞ്ഞാറായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴ ശക്തമാകാന്‍ കാരണം. ഇത് പടിഞ്ഞാറേയ്ക്ക് നീങ്ങുന്നതിനാല്‍ തെക്കന്‍ കേരളത്തില്‍ മഴ കുറഞ്ഞേക്കും. 24 ന് ശേഷം മഴ കുറയാനും ഇത് കാരണമാകും.

പശ്ചിമബംഗാള്‍ തീരത്തിനോടടുത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ പുതുതായി അന്തരീക്ഷ ചുഴി രൂപപ്പെടുന്നുണ്ട്. ഇത് അനുകൂലമായാല്‍ 29 ന് ശേഷം മഴ വീണ്ടും ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.