Connect with us

Wayanad

വന്യമൃഗങ്ങളുടെ ശല്യം രൂക്ഷം: പ്രതിരോധം പഴഞ്ചന്‍ രീതി

Published

|

Last Updated

മാനന്തവാടി: കാലവര്‍ഷം ആരംഭിച്ചതോടെ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായി. നാട്ടിലെത്തുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ വനം വകുപ്പ് സ്വീകരിക്കുന്നതാകട്ടെ പഴഞ്ചന്‍ രീതികളും. ഇതാകട്ടെ വനം വകുപ്പ് ജീവനക്കാര്‍ക്ക് ഏറെ അപകടങ്ങള്‍ക്കും കാരണമാകുന്നു.
അയല്‍സംസ്ഥാനമായ കര്‍ണ്ണാടകയും തമിഴ്‌നാടും വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ അതി നൂതന പ്രതിരോധങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കേരളത്തിലെ വനം വകുപ്പ് ജീവനക്കാര്‍ ഉപയോഗിക്കുന്നതാകട്ടെ പഴഞ്ചന്‍ രീതിയിലാണ്. ആനകളോയും മറ്റും ഓടിക്കുന്നതിനായി പടക്കങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ കേരളത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ജില്ലയില്‍ മാത്രം ഒരുമാസത്തിനിടയില്‍ മുന്ന് ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം കൃഷിയടത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ പടക്കമെറിഞ്ഞ് ഓടിക്കുന്നതിനിടയില്‍ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ ഫോറസ്റ്റര്‍ വി ആര്‍ ഷാജിയുടെ വലത് കൈപ്പത്തിക്ക് സാരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ കൈവിരലുകളുടെ ചലന ശേഷി തിരിച്ചു കിട്ടുന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ ആശങ്കയറിയിച്ചിട്ടുണ്ട്.
മഴക്കാലത്താണ് ഈ കാലഹരണപ്പെട്ട രീതി ഏറ്റവും അപകടകരമായി മാറുന്നത്. പലപ്പോഴും പടക്കത്തിന് തീപിടിച്ചിട്ടില്ല എന്ന തോന്നലില്‍ വീണ്ടും തീകൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ പടക്കം പൊട്ടിത്തെറിക്കാറുണ്ട്. മറ്റ് ചിലപ്പോള്‍ നനഞ്ഞ പടക്കങ്ങളുടെ ഉള്ളില്‍ തീപിടിച്ചിട്ടുണ്ടെങ്കിലും ഇത് പുറമെ കാണാത്തതിനാല്‍ അപകടമുണ്ടാവാറുണ്ട്. വനം വകുപ്പ് ജീവനക്കാരുടെ കൈവശം തോക്കുകള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത് ആകാശഗത്തക്ക് പൊട്ടിച്ച് ശബ്ദമുണ്ടാക്കി ആനകളെയും മറ്റും ഓടിക്കണമെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വേണം. പലപ്പോഴും ഇത് ലഭിക്കാന്‍ കാലതാമസം നേരിടുമെന്നതിനാല്‍ ഇത് നടക്കാറില്ല.
വിദേശ രാജ്യങ്ങളിലും മറ്റും റബ്ബര്‍ ബുള്ളറ്റുകള്‍, പൊലീസ് സേന ഉപയോഗിക്കുന്ന ഗ്രനേഡിനോട് സാമ്യമുള്ളതും അത്ര അപകടരമല്ലാത്തതും ശബ്ദവും വെളിച്ചവുമുള്ള ഉപകരണം എന്നിവയാണ് ഉപയോഗിക്കുന്നത്. ആനകളുടെ പാതകള്‍ സഞ്ചാരപാതകള്‍ മനസ്സിലാക്കി കാട്ടില്‍ നിന്നും ഇവ ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നത് മനസിലാക്കി പ്രതിരോധ സംവിധാനം ഒരുക്കുന്നതിനായി നടപടികള്‍ സ്വകീരിക്കമെന്ന് ജീവനക്കാരുടെ സംഘടനകള്‍ നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയെങ്കിലും അതെല്ലാം ഫയലുകളില്‍ വിശ്രമിക്കുകയാണ്. നിയമ പ്രകാരം പടക്കം ഉപയോഗിക്കുന്നതിനും ആയുധം കൈവശവക്കുന്നതും ആയുധ നിയപ്രകാരം കുറ്റകരമാണ്. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദ്ദേശ പ്രകാരമാണ് ഇത് ഉപയോഗിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരാകുന്നത്. കിടങ്ങുകളും മറ്റും നിര്‍മ്മിക്കാന്‍ ലോക ബാങ്ക് 30000ത്തോളം കോടി രൂപ നല്‍കിയിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമായി വിനിയോഗിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. അപടകങങള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ ബദല്‍ സംവിധാനമൊരുക്കണമെന്നാണ് ജീവനക്കാരുടെ സംഘടകളുടെ ആവശ്യം.