Connect with us

Malappuram

പൊന്നാനിയില്‍ ബൈക്കില്‍ സ്‌കൂള്‍ ബസ് ഉരസിയതിന് മണല്‍മാഫിയ അക്രമം

Published

|

Last Updated

പൊന്നാനി: ബൈക്കില്‍ സ്‌കൂള്‍ ബസ് ഉരസിയതിനെ തുടര്‍ന്ന് മണല്‍ മാഫിയ”ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്ഥലത്തെത്തിയ എസ് ഐ അടക്കമുളള പോലീസ് സംഘത്തെ മര്‍ദ്ദിക്കുകയും ചെയ്തു.
സംഭവത്തില്‍ എട്ട് പേരെ പൊന്നാനി സി ഐ മനോജ് കബീര്‍ അറസ്റ്റ് ചെയ്തു. പൊന്നാനി എസ് ഐ. പി ജെ.മുഹമ്മദ് ലത്തീഫ് (48), പോലീസുകാരായ റോജസ് ഫെര്‍ണാണ്ടസ് (29), ക്രിസ്റ്റി (39) എന്നിവര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരുക്കേറ്റത്. സംഭവത്തില്‍ നരിപ്പറമ്പ് സ്വദേശികളായ അത്രപ്പുളളി അലി (33), കമ്പിനിപുര വീട്ടില്‍ സിദ്ദിഖ് (47), പെരുമ്പുളളിപ്പാട്ട് പുരക്കല്‍ റാഷിദ് (33), പനങ്ങാട്ട് ഉമ്മര്‍ (38), തുമ്പില്‍ അബ്ദുല്‍കബീര്‍ (34), പൊന്നംകുണ്ടില്‍ ജാഫര്‍ (24), നടയങ്ങല്‍ അബ്ദുല്‍സലാം (28), കൂരത്ത് വളപ്പില്‍ അബ്ദുല്‍ ശമീര്‍ (23) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.
പൊന്നാനി നരിപ്പറമ്പ് പമ്പ് ഹൗസിന് സമീപം തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. മറവഞ്ചേരി ഹില്‍ടോപ്പ് ഇംഗഌഷ് മീഡിയം സ്‌കൂളിലെ ബസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വരുമ്പോള്‍ നരിപ്പറമ്പ് പമ്പ് ഹൗസിന് സമീപം നിറുത്തിയിട്ട ബൈക്കില്‍ ഉരസി.
ഇതില്‍ രോഷാകുലരായ മണല്‍കടത്തുമായി ബന്ധപ്പെട്ട സംഘം ബസ് തടഞ്ഞിടുകയും ബസിന്റെ മുന്‍വശത്തെ സൈഡ് ഗ്ലാസ് തകര്‍ക്കുകയും ചെയ്തു. മറ്റൊരു ബസ് വന്ന് കുട്ടികളെ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ അനുവദിച്ചില്ല. ഇതോടെ ഒന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസ് വരെയുളള ബസിലുണ്ടായിരുന്ന കുട്ടികള്‍ ഭയന്ന് കരച്ചിലും ബഹളവുമായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എസ് ഐയുടെ നേതൃത്വത്തിലുളള പോലീസ് അനുനയത്തിന് ശ്രമിച്ചെങ്കിലും ബസ് തടഞ്ഞിട്ടവര്‍ പോലീസിനോട് തട്ടിക്കയറുകയും ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ പോലീസുമായി സി ഐ മനോജ് കബീര്‍ സ്ഥലത്തെത്തി പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു.

 

---- facebook comment plugin here -----

Latest