Connect with us

International

പുരോഗതിയറിയാന്‍ ശ്രീലങ്ക നേരിട്ട് സന്ദര്‍ശിക്കണമെന്ന് രാജപക്‌സെ

Published

|

Last Updated

കൊളംബോ : ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തുണ്ടായിരിക്കുന്ന പുരോഗതി നേരിട്ടറിയാന്‍ വിദേശ നേതാക്കള്‍ ശ്രീലങ്ക സന്ദര്‍ശിക്കണമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെ. രാജ്യത്തെത്തിയ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി പിഡ്രോ പാസോസ് കോല്‍ഹോക്ക് ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടിക്കിടെയാണ് രജപക്‌സെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. എല്‍ ടി ടി ഇക്കെതിരായി സൈന്യം നേടിയ വിജയവും പ്രസിഡന്റ് വിവരിച്ചു. രാജ്യത്തിന്റെ വടക്കും തെക്കുമുള്ള നിരവധി യുവാക്കളാണ് യുദ്ധത്തിനിടെ കൊല്ലപ്പെട്ടതെന്നും അതിനാല്‍ യുദ്ധം സമ്മാനിച്ച മുറിവുകളുണങ്ങാന്‍ സമയമെടുക്കുമെന്ന് പറഞ്ഞ രജപക്‌സെ വിദേശ നേതാക്കളുടെ സന്ദര്‍ശനം സുപ്രധാനമാണെന്നും പറഞ്ഞു. കഴിഞ്ഞ നവംബറില്‍ രാജ്യം സന്ദര്‍ശിച്ച കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ നേതാക്കള്‍ യുദ്ധാനന്തര ശ്രീലങ്കയിലെ പുരോഗതിയില്‍ ആശ്ചര്യം പ്രകടിപ്പിച്ചിട്ടുണ്ട്. യുദ്ധത്തെത്തുടര്‍ന്ന് നാശോന്‍മുഖമായ വടക്കന്‍ ഭാഗങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനമടക്കമുള്ള സര്‍ക്കാര്‍ വികസന പദ്ധതികളില്‍ 20 ശതമാനം വളര്‍ച്ചയുണ്ടായതായും രജപക്‌സെ പറഞ്ഞു. മൂന്ന് ദശാബ്ദക്കാലം എല്‍ ടി ടി ഇയുമായി നടന്ന ആഭ്യന്തര യുദ്ധത്തിന് ശേഷം 2009ലാണ് സൈന്യം ഇവരെ തുരത്തുന്നത്.

Latest