Connect with us

National

ബാംഗ്ലൂര്‍ പീഡനം: സ്‌കേറ്റിംഗ് പരിശീലകന്‍ അറസ്റ്റില്‍

Published

|

Last Updated

CHILD RAPE NEWബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിന് പീഡനത്തിനിരയായ കേസില്‍ സ്‌കൂളിലെ സ്‌കേറ്റിങ് പരിശീലകനെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. മുസ്തഫ എന്നയാളാണ് അറസ്റ്റിലായതെന്ന് ബാംഗ്ലൂര്‍ പൊലീസ് കമ്മീഷണര്‍ രാഘവേന്ദ്ര ഔരാദ്കര്‍ പറഞ്ഞു. നാല് ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ ആദ്യ അറസ്റ്റാണ് ഞായറാഴ്ച ഉണ്ടായത്. ജൂലൈ രണ്ടിനാണ് കുട്ടി സ്‌കൂളില്‍വെച്ച് പീഡിപ്പിക്കപ്പെട്ടത്. കേസില്‍ ഒരു പ്രതിയെപ്പോലും പോലീസിന് പിടികൂടാന്‍ കഴിയാത്തത് വിമര്‍ശനത്തിന് കാരണമായിരുന്നു.

പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് നിഷ്‌ക്രിയമാണെന്ന് ആരോപിച്ച് നഗരത്തില്‍ ഞായറാഴ്ച്ചയും ശക്തമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. വിബ്ജിയോര്‍ സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കളും സാമുഹ്യ പ്രവര്‍ത്തകരും ഞായറാഴ്ച ഫ്രീഡം പാര്‍ക്കിലേക്ക് പ്രതിഷേധ റാലി നടത്തിയിരുന്നു.

Latest