ഗാസയിലെ നരനായാട്ട്: ഒബാമ നെതന്യാഹുവിനെ ഉത്കണ്ഠ അറിയിച്ചു

Posted on: July 21, 2014 1:12 am | Last updated: July 21, 2014 at 1:12 am

OBAMA WITH NETHANYAHUവാഷിംഗ്ടണ്‍: ഗാസയില്‍ ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടില്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമ അതിശക്തമായ ഉത്കണ്ഠ രേഖപ്പെടുത്തി. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ടെലിഫോണില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഒബാമ ആശങ്ക അറിയിച്ചത്. ഗാസയിലെ സിവിലിയന്മാരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഒബാമ നെതന്യാഹുവിനെ ബോധിപ്പിച്ചതായി വൈറ്റ് ഹൗസ് ട്വീറ്ററിലൂടെ അറിയിച്ചു.

ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്‌റാഈലുമായും മറ്റു സഖ്യരാഷ്ട്രങ്ങളുമായും ഇടപെട്ട് ശ്രമം നടത്തുമെന്ന് ഒബാമ അറിയിച്ചതായും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഒബാമ ഈ വിഷയത്തില്‍ നെത്യാഹുവിനെ ബന്ധപ്പെടുന്നത്.