Connect with us

Malappuram

തൊഴിലാളികള്‍ എയര്‍പോര്‍ട്ട് മാര്‍ച്ച് നടത്തി

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂരില്‍ എയര്‍ ഇന്ത്യക്ക് കീഴില്‍ തൊഴിലെടുത്തിരുന്ന കരാര്‍ തൊഴിലാളികള്‍ എയര്‍പോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തി.
ലോഡിംഗ്, അണ്‍ ലോഡിംഗ്, ക്ലീനിംഗ് വിഭാഗത്തിലെ 220 തൊഴിലാളികളെയാണ് എയര്‍ ഇന്ത്യ പിരിച്ചു വിട്ടിരുന്നത്. മാര്‍ച്ച് എയര്‍പോര്‍ട്ട് കവാടത്തിനു സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് തൊഴിലാളികള്‍ റോഡില്‍ കുത്തിയിരുന്നു.
പിരിച്ചു വിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയന്‍ നേതാക്കളായ മുഹ് യദ്ദീന്‍ അലി, ശിന്ന കുട്ടന്‍ മാസ്റ്റര്‍, റഫീക് എന്നിവരുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ട് ഡയറക് ടര്‍ക്ക് നിവേദനം നല്‍കി.
ഒരാഴ്ചക്കുള്ളില്‍ പരിഹാരം ഉണ്ടാകുമെന്ന് എയര്‍ ഇന്ത്യ അധികൃതരും ഉറപ്പ് നല്‍കി. 17 ദിവസമായിട്ടും പ്രശ്‌നത്തിനു പരിഹാരമായിട്ടില്ല. പിരിച്ചു വിട്ട തൊഴിലാളികളെ തിരിച്ചെടുക്കാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് യൂനിയന്‍ നേതക്കള്‍ പറഞ്ഞു.

Latest