Connect with us

Ongoing News

ഫിഫ റാങ്കിങില്‍ ജര്‍മനി ഒന്നാമത്; ഇന്ത്യക്ക് മുന്നേറ്റം

Published

|

Last Updated

സൂറിച്ച്: ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായതിന് പിന്നാലെ ജര്‍മനി #ഫിഫാ റാങ്കിങില്‍ ഒന്നാമതെത്തി.ജര്‍മനിയോട് തോല്‍വി ഏറ്റുവാങ്ങിയ അര്‍ജന്റീന രണ്ടാമതും ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ഹോളണ്ട് മൂന്നാമതും എത്തി.പന്ത്രണ്ടാം സ്ഥാനത്ത് നിന്നാണ് ഹോളണ്ട് മൂന്നിലെത്തയത്. കൊളംബിയയാണ് നേട്ടമുണ്ടാക്കിയ മറ്റൊരു ടീം. കൊളംബിയ പുതിയ റാങ്കിങ്ങില്‍ നാലാമതെത്തി. ബെല്‍ജിയം അഞ്ചാമതും ഫ്രാന്‍സ് ആറാമതുമാണ്. ജര്‍മനിയോട് സെമിയില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ബ്രസീല്‍ ഏഴാമതാണ്. ലോകകപ്പിന് മുമ്പ് ഒന്നാമതായിരുന്ന സ്‌പെയിന്‍ എട്ടാമതെത്തി.
ഇംഗ്ലണ്ട് ഇരുപതാമതും ഇറ്റലി പതിനാലാമതും പോര്‍ച്ചുഗല്‍ പതിനൊന്നാമതുമാണ്. ഇന്ത്യ 147ല്‍ നിന്ന് 144ല്‍ എത്തി.

---- facebook comment plugin here -----

Latest