Connect with us

Palakkad

വെണ്ണക്കര വിവാദ ഭൂമി: യൂത്ത് കോണ്‍ഗ്രസ് നഗരസഭാ സെക്രട്ടറിയെ തടഞ്ഞു

Published

|

Last Updated

പാലക്കാട്: വെണ്ണക്കരയിലെ വിവാദഭൂമി വാങ്ങരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റി പാലക്കാട് നഗരസഭാ സെക്രട്ടറിയെ തടഞ്ഞു. ആധാരവും പട്ടയവുമില്ലാത്ത ഭൂമിയാണ് ഒസിയത്ത് രേഖ വെച്ച് നഗരസഭ വാങ്ങാന്‍ നീക്കം നടത്തുന്നത്.
സെക്രട്ടറിയുടെ പേരില്‍ ഭൂമി പതിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പാലിറ്റി കത്ത് നല്‍കിയതിനെ തുടര്‍ന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.—വെണ്ണക്കര മണലാഞ്ചേരിയിലെ 43 സെന്റ് സ്ഥലമാണ് നഗരസഭ വാങ്ങാന്‍ നീക്കം നടത്തുന്നത്.
കൃഷി‘ൂമിയായ ഈ സ്ഥലത്തേക്ക് വഴി പോലും ഇല്ല. മുനിസിപ്പല്‍ ചെയര്‍മാന്‍, സെക്രട്ടറി, കൗണ്‍സിലര്‍മാരിലെ ഒരു വി‘ാഗം എന്നിവരെല്ലാം ഈ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.— സമരത്തിന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബോബന്‍ മാട്ടുമന്ത, ബഷീര്‍ പൂച്ചിറ, റാഫി ജൈനിമേട്, എ സി സിദ്ധാര്‍ത്ഥന്‍, മുഹമ്മദ് അറാഫത്ത്, റിയാസ്, സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.—