Connect with us

Kerala

ലോഡ്‌ഷെഡിങ് വേണ്ടി വരും: ആര്യാടന്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്.പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്തതാണ് കാരണം. കെഎസ്ഇബി നിയന്ത്രണത്തിലുള്ള ജല സംഭരണികളില്‍ ശേഷിക്കുന്നത് 23 ശതമാനം വെള്ളം മാത്രമാണ്. ഇതേ സ്ഥിതി തുടര്‍ന്നാല്‍ ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തുകയേ മാര്‍ഗമുള്ളൂ എന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കാലവര്‍ഷം ആരംഭിച്ചതോടെയാണ് ലോഡ്‌ഷെഡിംഗ് നിര്‍ത്തലാക്കിയത്.

Latest