കോമണ്‍വെല്‍ത്ത് ഗെയിംസ് ടീമിനെ പ്രഖ്യാപിച്ചു

Posted on: July 15, 2014 9:20 pm | Last updated: July 18, 2014 at 12:44 am

common-wealthന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിനെ പ്രഖ്യാപിച്ചു. ഏഴ് മലയാളികളടക്കം 32 പേരാണ് ടീമിലുള്ളത്. പി.ടി ഉഷയാണ് സ്പ്രിന്റ് ഇനങ്ങളുടെ പ്രധാന പരിശീലക. കുഞ്ഞു മുഹമ്മദ്, ടിന്റു ലൂക്ക, അനില്‍ഡ തോമസ്, മെര്‍ലിന്‍ ജോസഫ്, മയൂഖ ജോണി, ജിത്തു ബേബി, ജിബിന്‍ എന്നിവരാണ് ടീമില്‍ ഇടം നേടിയിരിക്കുന്ന മലയാളി താരങ്ങള്‍. 17 പുരുഷന്‍ അത്‌ലറ്റുകളും, 15 സ്ത്രീ അത്‌ലറ്റുകളും 12 പരിശീലകരും അടങ്ങുന്ന സ്‌ക്വാഡിനെ ജിഎസ് റാന്‍ധവ അധ്യക്ഷനായ സെലക്ഷന്‍ കമ്മറ്റിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മയൂഖ ജോണി മാത്രമാണ് വ്യക്തിഗത ഇനത്തില്‍ മത്സരിക്കുന്ന മലയാളി താരം.