Connect with us

Palakkad

ബി ജെ പി സര്‍ക്കാറിന്റെ നിലപാട് ഫെഡറല്‍ സംവിധാനത്തിന് ഭീഷണിയെന്ന്

Published

|

Last Updated

പാലക്കാട്: ബി ജെ പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വികസനം വേണ്ടാ എന്ന ബി ജെ പി സര്‍ക്കാരിന്റെ നിലപാട് ഫെഡറല്‍ സംവിധാനത്തിന് ഭീഷണിയാണെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനും റെയില്‍വേ അവഗണനയ്ക്കുമെതിരെ ഒലവക്കോട് സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് നിരാശമാത്രം സമ്മാനിച്ച റെയില്‍വേ പൊതുബജറ്റിനെതിരായും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ബജറ്റ് വിഹിതമാണ് കേരളത്തിന് ലഭ്യമായിരുന്നതെന്നും അദ്ദേഹം പറഞ്ഞു ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം പി വി എസ് വിജയരാഘവന്‍, മുന്‍ എം എല്‍ എ കെ എ ചന്ദ്രന്‍, കെ പി സി സി സെക്രട്ടറി സി ചന്ദ്രന്‍, യു ഡി എഫ് ചെയര്‍മാന്‍ എ രാമസ്വാമി, ഡി സി സി ഭാരവാഹികളായ പി ബാലഗോപാല്‍, പി വി രാജേഷ്, ടി പി ഷാജി, സുലൈമാന്‍ ഹാജി, കെ ഗോപിനാഥ്, കെ അപ്പു, പി എസ് അബ്ദുള്‍ ഖാദര്‍, എ തങ്കപ്പന്‍, കെ എ അബ്ബാസ്, വിജയന്‍ പൂക്കാടന്‍, ശാന്താ ജയറാം, രാജേശ്വരി, ശിവരാജന്‍, പ്രേംനവാസ്, കെ ശ്രീനിവാസന്‍ പങ്കെടുത്തു.

Latest