Connect with us

Malappuram

എസ് വൈ എസ് റമസാന്‍ പ്രഭാഷണങ്ങള്‍ സജീവമായി

Published

|

Last Updated

മലപ്പുറം: “ഖുര്‍ആന്‍ വിളിക്കുന്നു” എന്ന സന്ദേശത്തില്‍ നടക്കുന്ന എസ് വൈ എസ് റമസാന്‍ ക്യാമ്പയിന്റെ ഭാഗമായി സോണല്‍ കേന്ദ്രങ്ങളില്‍ പ്രഖ്യാപിച്ച റമസാന്‍ പ്രഭാഷണങ്ങള്‍ ജില്ലയില്‍ സജീവം. താനൂര്‍ സോണ്‍ പ്രഭാഷണം താനൂര്‍ ചാപ്പപ്പടിയില്‍ ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസമായി പ്രഭാഷണത്തിന് ലുഖ്മാനല്‍ ഹക്കീം സഖാഫി പുല്ലാര, ശാക്കിര്‍ ബാഖവി മമ്പാട് നേതൃത്വം നല്‍കി. വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളില്‍ മൂന്ന് ദിവസമായി നടന്ന കുറ്റിപ്പുറം സോണ്‍ പ്രഭാഷണത്തിന് ഇബ്‌റാഹിം സഖാഫി പുഴക്കാട്ടിരി നേതൃത്വം നല്‍കി. ഒതുക്കുങ്ങലില്‍ രണ്ടു ദിവസമായി നടന്ന കോട്ടക്കല്‍ സോണ്‍ പ്രഭാഷണത്തിന് അബ്ദുറശീദ് സഖാഫി പത്തപ്പിരിയം നേതൃത്വം നല്‍കി. മലപ്പുറം സോണ്‍ പ്രഭാഷണം വാദീസലാം ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറശീദ് സഖാഫി പത്തപ്പിരിയം പ്രഭാഷണം നടത്തി. എടപ്പാള്‍ സോണ്‍ പ്രഭാഷണം 14,15,16,17 തീയതികളില്‍ ഐ ജി സി ഓഡിറ്റോറിയത്തില്‍ നടക്കും. ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി, അബ്ദുല്‍ അസീസ് നിസാമി തൃശൂര്‍ നേതൃത്വം നല്‍കും. 16ന് പെരിന്തല്‍മണ്ണ സോണ്‍ പ്രഭാഷണം മേലാറ്റൂര്‍ ഇസ്‌ലാമിക് അക്കാഡമിയില്‍ നടക്കും. മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍ നേതൃത്വം നല്‍കും. കൊളത്തൂര്‍ സോണ്‍ പ്രഭാഷണം 20, 21 തീയതികളില്‍ രാവിലെ ഒമ്പതിന് ചെമ്മലശ്ശേരിയില്‍ നടക്കും. ടി മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍, കരുവള്ളി അബ്ദുറഹീം നേതൃത്വം നല്‍കും. 22 ന് നിലമ്പൂര്‍ വ്യപാര ഭവനില്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി പ്രഭാഷണം നടത്തും.