Connect with us

Wayanad

ഗൂഡല്ലൂരില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

Published

|

Last Updated

ഗൂഡല്ലൂര്‍: വ്യാജ ഡോക്ടറെ പോലീസ് അറസ്റ്റു ചെയ്തു. നന്ദട്ടി സ്വദേശി റോസ്‌മേരി (70)യെയാണ് ഗൂഡല്ലൂര്‍ എസ് ഐ അരുണ്‍ അറസ്റ്റുചെയ്തത്. ഗൂഡല്ലൂരിനടുത്ത നന്ദട്ടിയില്‍ ഇവര്‍ ഒരു വര്‍ഷമായി ക്ലീനിക്ക് നടത്തിവരികയായിരുന്നു. കുന്നൂര്‍ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയില്‍ നഴ്‌സായി സേവനം ചെയ്ത് വിരമിച്ചവരാണിവര്‍. ഏഴ് വര്‍ഷമാണ് നഴ്‌സായി സേവനം ചെയ്തിരുന്നത്.
ഡോക്ടര്‍ റോസ്‌മേരി എന്ന് പേരില്‍ ക്ലീനിക്കില്‍ ബോര്‍ഡും സ്ഥാപിച്ചിരുന്നു. പാണ്ഡ്യാര്‍ സ്വദേശി ലോകനാഥനെന്ന ശേഖര്‍ ചികിത്സക്കായി ഇവരെ സമീപിച്ചു. 1,500 രൂപയുടെ നാല് ഇഞ്ചക്ഷന്‍വെക്കണമെന്ന് പറഞ്ഞ് ഇയാളില്‍ നിന്ന് 6,000 രൂപയും ഇവര്‍ കൈക്കലാക്കിയിരുന്നു. ഇഞ്ചക്ഷന്‍ വെച്ചതിനെത്തുടര്‍ന്ന് ഇയാളുടെ ഊരയില്‍ വീക്കംവരികയും ചെയ്തിരുന്നു. എന്നാല്‍ രോഗത്തിന് ശമനം ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇയാള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയപ്പോഴാണ് മരുന്ന് മാറിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടത്. ഇതോടെ ഇയാള്‍ വ്യാജ ഡോക്ടര്‍ക്കെതിരെ ഗൂഡല്ലൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വ്യാജ ഡോക്ടറാണെന്ന് ബോ ധ്യപ്പെട്ടത്.