Connect with us

Ongoing News

ചുരുട്ടി വെക്കാവുന്ന ടിവിയുമായി എല്‍ജി

Published

|

Last Updated

മുംബൈ: ചുരുട്ടി വെക്കാവുന്ന ടെലിവിഷന്‍ സെറ്റുമായി എല്‍.ജി. 18 ഇഞ്ച് വലിപ്പമുള്ള ഒ ഇ എല്‍ ഇ ഡി ഡിസ്‌പ്ലേക്ക് രൂപം നല്‍കിയതായി എല്‍.ജി അറിയിച്ചു.വെറുമൊരു പ്ലാസ്റ്റിക് ഷീറ്റ് പോലെ ചുരുട്ടി റോളാക്കാവുന്ന ടെലിവിഷനാണ് കമ്പനി രൂപം നല്‍കിയിരിക്കുന്നത്. ചുരുട്ടിയെടുത്ത് ചെറിയൊരു കാര്‍ബോര്‍ഡ് ട്യൂബിനകത്താക്കി എവിടെയും കൊണ്ടുപോവാവുന്ന ടിവിയാണിത്. 1200×810 ആണ് റസലൂഷന്‍. പാനലിനെ വെറും ആറ് സെന്റീമീറ്റര്‍ വ്യാസത്തിലേക്ക് ചുരുട്ടിയെടുക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. 2017 ഓടെ 60 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുകള്‍ നിര്‍മിക്കാനാവുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. റോള്‍ അപ് ടിവിക്ക പുറമെ സുതാര്യ ഒ ഇ എല്‍ ഇ ഡി ഡിസ്‌പ്ലേയും എല്‍ജി വികസിപ്പിച്ചിട്ടുണ്ട്.

Latest