Connect with us

Gulf

ലഹരി വില്‍പന; കോളജ് വിദ്യാര്‍ഥി പിടിയില്‍

Published

|

Last Updated

ദുബൈ: വന്‍തോതില്‍ ലഹരിമരുന്നുകള്‍ സൂക്ഷിക്കുകയും വില്‍പന നടത്തുകയും ചെയ്ത യുവാവിനെ ദുബൈ പോലീസിലെ കുറ്റാന്വേഷണ വിഭാഗം പിടികൂടി. 20 കാരനും രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയുമായ ഏഷ്യക്കാരനെയാണ് പിടികൂടിയത്.
ദേര മുറഖബാത് പരിസരങ്ങളില്‍ ലഹരിമരുന്നു വില്‍പന നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പ്രദേശത്തെ മണലുള്ള ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്കിന്റെ താഴ്ഭാഗത്ത് കുഴിയുണ്ടാക്കിയാണ് യുവാവ് മയക്കുമരുന്നുകളുടെ പാക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്. ഉപഭോക്താവെന്ന വ്യാജേന പ്രതിയെ സമീപിച്ച ഉദ്യോഗസ്ഥരിലൊരാള്‍ക്ക് വേണ്ടി ട്രിക്കിനടിയിലെമണല്‍ പ്രദേശത്ത് കുഴിച്ചിട്ട് മരുന്നു പൊതി പുറത്തെടുക്കുന്നതിനിടയില്‍ പരിസരത്ത് നിരീക്ഷണം നടത്തിയിരുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിയെ വലയിലാക്കുകയായിരുന്നു. 4.6 കിലോ തൂക്കം വരുന്ന ഹെറോയിന്‍ നാല് കീസുകളിലായാണ് യുവാവ് മണലില്‍ കുഴിച്ചിട്ടിരുന്നത്. തന്നെ ബന്ധപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം മയക്കുമരുന്നു നല്‍കി ബാക്കി തല്‍സ്ഥാനത്ത് തന്നെ തിരിച്ചുവെക്കുന്നതായിരുന്നു യുവാവിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. തന്റെ നാട്ടുകാരനല്ലാത്ത മറ്റൊരു ഏഷ്യന്‍ വംശജനും ഇപ്പോള്‍ രാജ്യത്തിനു പുറത്തുള്ളതുമായ ഒരാളുമായുള്ള ചങ്ങാത്തമാണ് തന്നെ ഈ മേഖലയിലെത്തിച്ചതെന്ന് പ്രതി സമ്മതിച്ചു. ഇയാളുടെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് താന്‍ ലഹരി വ്യാപാരം നടത്തുന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
സ്വദേശികളും വിദേശികളുമായ മുഴുവന്‍ രക്ഷിതാക്കളും തങ്ങളുടെ മക്കളുടെ കൂട്ടുകെട്ടുകളും ബന്ധങ്ങളും ഗൗരവമായി നിരീക്ഷിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.

---- facebook comment plugin here -----

Latest