Connect with us

Palakkad

ഇറാഖില്‍ നിന്ന് മോചിതനായി നാട്ടിലെത്തിയ അജീഷിന് വികാരനിര്‍ഭരമായ സ്വീകരണം

Published

|

Last Updated

മണ്ണാര്‍ക്കാട്: തൊഴില്‍ തട്ടിപ്പിനരയായി ഇറാഖിലെ കുര്‍ദിസ്ഥാല്‍ കുടുങ്ങിയ മണ്ണാര്‍ക്കാട് സ്വദേശിയായ അജീഷിന് നാട്ടില്‍ സ്വീകരണം.
മണ്ണാര്‍ക്കാട് പളളിക്കുറുപ്പ് സ്വദേശി ചീരാത്ത് രാജന്റെ മകന്‍ അജീഷാ(27)ണ് ഭാഗ്യം തുണച്ചതുകൊണ്ട് മാത്രം ഇന്നലെ വൈകുന്നേരം അഞ്ചരയോടെ സ്വന്തം വീട്ടിലെത്തിയത്. ഇറാഖില്‍ നിന്നും മുംബൈയിലെത്തിയ അജീഷിന് നോര്‍ക്കയുടെ സഹായത്തോടെയാണ് ഇന്നലെ കൊച്ചുവേളി എക്‌സ്പ്രസിലാണ് മുബൈയില്‍ നിന്ന് ഷൊര്‍ണ്ണൂരിലെത്തിയത്.
പിതാവ് രാജന്‍, മാതാവ് സുഭദ്ര, സഹോദരങ്ങളായ രമേഷ്, അനീഷ്, അഭിലാഷ് റെയില്‍വ സ്റ്റേഷനിലെത്തിയിരുന്നു. ഇനി മനംനിറയെ സ്വര്‍ണ്ണം തരാമെന്ന് പറഞ്ഞാലും മക്കളെ അന്യനാട്ടിലേക്കയക്കില്ലെന്ന് മുത്തശ്ശിയായ വേശു കണ്ണീരോടെ പറഞ്ഞു. ഒരിക്കലും നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും എന്റെ മോചനം പോലെ കമ്പനിയില്‍ കുടുങ്ങികിടക്കുന്ന മറ്റ് ഇന്ത്യക്കാരെയും എളുപ്പം മോചിപ്പിക്കാന്‍ കഴിയണമെ എന്ന പ്രാര്‍ഥനയെന്നും കുടിക്കാന്‍ പച്ചവെളളം പോലുമില്ലാത്ത അത്രയും ദുരിതമാണ് അവിടെ അനുഭവിച്ചതെന്നും അജീഷ് പറഞ്ഞു.
ഇറാഖിലെ അഭ്യന്തര കലാപമല്ല കമ്പനിയുടെ ക്രൂരതയാണ് പ്രശ്‌നമായതെന്ന് റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ആലുവയിലെ എം ടി ഡൊമിനിക്ക് കബളിക്കുകയായിരുന്നുവെന്നും അജീഷ് പറഞ്ഞു. ശബളവും ഭക്ഷണവും ചോദിച്ചാല്‍ ഭീകര മര്‍ദ്ദനമേല്‍ക്കേണ്ട അവസ്ഥയായിരുന്നു. പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ലെ.
എംബസിയില്‍ നിന്ന് തുടക്കത്തില്‍ അനുകൂല സമീപനം ഉണ്ടായില്ലത്രെ. തങ്ങളുടെ പ്രശ്‌നം കേരളത്തിലെ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് പ്രതീക്ഷകളുണ്ടായത്. അജീഷിന്റെ കൂട്ടത്തില്‍ ഇറാഖില്‍ കുടുങ്ങിയ മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശിയായ കരീമിന്റെ മോചനം എങ്ങുമെത്തിയിട്ടില്ല.
സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് റിക്രൂട്ടിങ് ഏജന്‍സിയായ എം പി ഡൊമിനിക്ക് തന്നെയാണ് തിരിച്ചുവരാനുളള ടിക്കറ്റ് ഏര്‍പ്പാട് ചെയ്ത് തന്നത്.
കൊല്ലം സ്വദേശികളായ ബിനു, അന്‍വര്‍, രാജഗോപാല്‍ എന്നിവര്‍ക്കും ചൊവ്വാഴ്ച തിരിച്ചുവരാനുള്ള ടിക്കറ്റ് ലഭിച്ചതായും വിവരം കിട്ടിയതായി അജീഷ് പറഞ്ഞു.

അധ്യാപക വിദ്യാര്‍ഥി സംഗമം നടത്തി
കൂറ്റനാട്: കപ്പൂര്‍ ഗ്രാമപഞ്ചായത്ത്തല അധ്യാപക-വിദ്യാര്‍ഥി സംഗമം കുമരനെല്ലൂര്‍ ജി എച്ച് എസ് എസ് സ്‌കൂളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സി എച്ച ് ഷൗക്കത്തലി ഉദ്ഘാടനം നിര്‍വഹിച്ചു.
സ്‌കൂള്‍ പ്രധാനാധ്യാപിക ഇന്‍ചാര്‍ജ് രമാദേവി അധ്യക്ഷത വഹിച്ചു. ജോണ്‍ സക്കറിയ, അലിമാസ്റ്റര്‍, നൂറുല്‍അമീന്‍, ഫാത്തിമ, ഇന്ദിരാദേവി സംസാരിച്ചു.

Latest